കൊറോണ വൈറസ്
ലോകമെങ്ങും ഭീതിപകർന്നീടും
കോവിഡീൻ നാമമ്മുരുവിട്ടു കേൾക്കുമ്പോൾ
പേടിപൂണ്ടു വിറയ്ക്കും മനുഷ്യരാശിതൻ
ഭീതിവേണ്ട ജാഗ്രതയാണതു മതി
എത്രപേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ടത്രെ
പേർ ഇതിനു ഇരകളായി തീരുന്നു
തന്നുടെ ജീവൻ മറന്നു പ്രവർത്തിക്കും
ദൈവത്തിനു് മാലാഖാന്മാരെ നമിക്കുന്നു
കാക്കിക്കുള്ളിലെ നന്മതൻ ദൈവത്തെ
കാണുവാൻ വൈകിപ്പോയെന്ന്ഓർക്കുമ്പോൾ
കൈ കഴുകിടാം മാസ്ക് ധരിച്ചിടാം
കോറോണയെന്ന വിപത്തിനെ തുരുത്തുവാൻ
കൈ കൊടുക്കലോ അയ്യോ അതുവേണ്ട
കൂട്ടംചേർന്നു നിൽക്കാനോ അതും വേണ്ട
നമ്മുടെ നല്ല നാളെയ്ക്കുവേണ്ടി
വീട്ടിൽ ഇരുന്നിടാം ക്ഷമയോട്കൂടി
ഉടലുകൊണ്ടു അകന്നിടാം മനസുകൊണ്ട് അടുത്തിടാം
കരുതി നാം നയിച്ചിടും പൊരുതി നാം ജയിച്ചീടും
തളരുകില്ല നമ്മൾ,വീഴുകില്ല നമ്മൾ
ഒരുമയോട് പൊരുതിടം ദൈവത്തിൽ സ്വന്തം നാടിനു വേണ്ടി