എം എച്ച് എസ് എസ് പുത്തൻകാവ്/പ്രവർത്തനങ്ങൾ/2024-25
പുത്തൻകാവ് എം. എച്ച്. എസ്.സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
പ്രവേശനോത്സവം 2024 - 25
ജൂൺ മൂന്നാം തീയതി ബുധനാഴ്ച പ്രവേശനോത്സവം നടത്തി . റിട്ടയേർഡ് പ്രിൻസിപ്പൽ ജോർജ് വർഗീസ് സാർ ഉദ്ഘാടനം നിർവഹിച്ചു . വാർഡ് കൗൺസിലർ മിനി സജൻ, പി ടി എ പ്രസിഡൻറ് പി.ഇ . വർക്കി എന്നിവർ ആശംസകൾ അറിയിച്ചു . കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം ജൂൺ 5 ബുധനാഴ്ച ഹെഡ്മാസ്റ്റർ എബി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് ചെടികളുടെ തൈകൾ നടുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
വിവിധ ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി , സോഷ്യൽ സയൻസ് ക്ലബ്ബ് , NCC, SPC, ശാസ്ത്ര ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
സ്കൂൾ കായികമേള
ഓഗസ്റ്റ് 9-ാം തീയതി സ്കൂൾ കായിക ദിനം നടത്തി . മുൻ ഇന്ത്യൻ ഗോൾകീപ്പർ ആയ കെ ടി ചാക്കോ സാർ കായികമേള ഉദ്ഘാടനം ചെയ്തു . സ്കൂൾതലത്തിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മേളയിൽ മികവ് പുലർത്തിയവരെ ഉപജില്ല ജില്ലാ മത്സരങ്ങൾക്കയച്ചു.
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട യോഗാ ദിനാചരണം മെട്രോപ്പോലിത്തൻ ഹയർ സെക്കണ്ടറി സ്കൂളിൽ ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുരേന്ദ്രൻ പിള്ള യോഗ ചെയ്തുകൊണ്ട് നിർവഹിക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ എബി അലക്സാണ്ടർ , കായിക അധ്യാപകൻ ശ്രീ കുര്യൻ പി മാമ്മൻ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ കലോത്സവം
സെപ്റ്റംബർ 26 തീയതി സ്കൂൾ കലോത്സവം നടത്തി. അതിൽ മികവ് പുലർത്തിയ കുട്ടികളെ മാന്നാർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല കലോത്സവത്തിന് അയച്ചു.
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ നമ്മുടെ സ്കൂളിൽനിന്ന് ഉറുദു സംഘ ഗാന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.