ഭയമല്ല മാളോരെ
നമുക്കിന്നാവശ്യം
ജാഗ്രതയാണെന്നറിഞ്ഞിടേണം
ക്യത്യമായി ശുചിത്വം പാലിച്ചിടേണം
നൻമയ്ക്കായ് അകലം കാത്തിടേണം.
നല്ലൊരു നാളേക്ക് വേണ്ടി നമുക്കിന്ന്
സർക്കാരിൻ നിർദ്ദേശം കേട്ടിടേണം.
അപരന്റെ വേദന അറിയുമ്പോൾ നമ്മുടെ
ഹൃദയങ്ങൾ അറിയാതെ പിടഞ്ഞിടേണം
അവർക്കാണ് ചെയ്യാൻ കഴിയുന്നതൊന്നേയുള്ളൂ.
പ്രാർത്ഥനയാണെന്നറിഞ്ഞിടേണം
ഒറ്റക്കെന്നല്ല നാം ഒറ്റക്കെട്ടായി നിന്നീ
മാരിയെ തോൽപ്പിച്ചു മുന്നേറിടേണം.