Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നന്മ
2019 December 31 ന് ചൈനയിലെ ആരോഗ്യ പ്രവർത്തകർ ലോകരാജ്യങ്ങൾ ക്ക് മുന്നറിയിപ്പ് നൽകി.ചൈനയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് എന്ന മാരക രോഗം പടർന്നുപിടിക്കുന്നു.പക്ഷേ ആരും ആരോഗ്യപ്രവർത്തകർ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ല.എല്ലാരും ഇതിനെ നിസ്സാരമായി കണ്ടൂ.സ്ഥിതി കൂടുതൽ വഷളായി തുടങ്ങി.മാരകമായ ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നു പിടിക്കാൻ തുടങ്ങി.
2020 മാർച്ച് 10 സ്കൂളിലെ മൈക്കിലൂടെ ഹെഡ്മാസ്റ്റർ അനൗൺസ് ചെയ്തു നാളെ മുതൽ സ്കൂളിൽ ക്ലാസ്സ് ' ഇനിയും കുറച്ച് ദിവസം കൂടിയില്ലേ? പരീക്ഷകളൊന്നും കഴിഞ്ഞില്ലല്ലോ? എന്നൊക്കെ ആയിരുന്നു ഓരോരുത്തരുടേയും ചിന്തകൾ. എന്തായാലും കുട്ടികളൊക്കെ സന്തോഷത്തിലായിരുന്നു.പരീക്ഷ എഴുതാതെ അടുത്ത ക്ലാസ്സിലേക്ക് പോകുമല്ലോ? മറ്റു കുട്ടികളെപ്പോലെ തന്നെ സന്തോഷത്തോടെയാണ് അക്ഷരയും സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.പക്ഷേ വീട്ടിലെത്തി ടിവി യിലെ news ചാനൽ കണ്ട അവൾക്ക് സന്തോഷിക്കാനായില്ല.ചൈനയിലെ വൂഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ അഥവാ കോവിഡ്-19 എന്ന മാരക വൈറസ് നമ്മുടെ നാട്ടിലും പടർന്നു പിടിക്കുന്നു എന്ന വാർത്ത അവളെ വളരെയധികം വിഷമിപ്പിച്ചു.ഈ വൈറസ് വ്യാപനം എങ്ങനെ തടയാമെന്ന് അവൾ ആ ലോചിച്ചു.അവൾഅവളുടെ സമ്പാദ്യ പ്പെട്ടിയിലുണ്ടയിരുന്ന തുക ഇതിനായി വിനിയോഗിക്കാൻ തീരുമാനിച്ചു. ഇത്തവണ വിഷുക്കൈനീട്ടം കിട്ടിയ തുകയുമുൾപ്പെടെ അവൽ അത് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.അവൾവീട്ടിലുണ്ടായിരുന്ന തുണികൾ ശേഖരിച്ച് മാസ്കുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും തുടങ്ങി.അവളെക്കൊണ്ട് കഴിയുംവിധത്തിലുള്ള സഹായങ്ങൾ രോഗ വ്യാപനംതടയുവൻവേണ്ടി ചെയ്തു.
പക്ഷേ ഇപ്പോഴും ലോകരാജ്യങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഈ വൈറസിന് മുന്നിൽ മുട്ടുമടക്കി.എന്നാൽ നമ്മുടെ കേരളം ഇതിനെ തടയുന്നതിൽ ലോക രാഷ്ട്രങ്ങൾക്ക് തന്നെ ഒരു മാതൃക ആയതിൽ അവൾക്ക് സന്തോഷം തോന്നി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|