എം എം എ യു പി എസ് വഴിച്ചേരി/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്     

പരീക്ഷ ഒഴിവാക്കി തന്നെങ്കിലും കൊറോണ ചേട്ടൻ ഭീകരനാണെന്നാണ് അമ്മയും അച്ഛനും പറയുന്നത്.മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന അച്ഛൻ ജോലി കഴിഞ്ഞ് എത്തിയാൽ പെട്ടെന്ന് വീട്ടിലേക്ക് കേറില്ല.കൈ കഴുകിയും സാനിറ്റൈസർ ഉപയോഗിച്ചതിന് ശേഷമാണ് വീട്ടിൽ കയറുക.അത് കൊണ്ട് തന്നെ ഞങ്ങൾ ഇടക്കിടക്ക് കൈകൾ ഹാൻഡ് വാഷിട്ട് കഴുകും.ദിവസം രാവിലെ ജോലിക്ക് പോയിരുന്ന അമ്മയും സ്കൂളും ട്യൂഷനും പഠിത്തവുമായി നടന്ന ചേട്ടനും ഇപ്പോൾ മുഴുവൻ സമയവും വീട്ടിലുണ്ട്. രാത്രി പഠിപ്പിക്കാൻ വടിയുമായി അമ്മയും വരുന്നില്ല. എല്ലാം കൊണ്ടും സന്തോഷം തന്നെ. പിന്നെ കൂട്ടുകാരെ കാണാൻ പറ്റാത്ത വിഷമമുണ്ടെങ്കിലും ഫോൺ വിളിച്ച് ആശ്വസിക്കും. രാവിലെ എണീറ്റാൽ വൈകുന്നേരം വരെ വീട്ടിൽ കളിയാണ്. ഇതെല്ലാം കൊറോണ കാലത്തിന്റെ സന്തോഷമാണ്. പക്ഷേ അടുത്തു നിന്നു സംസാരിച്ചാൽ പോലും പകരുമെന്നും ഇപ്പോഴും മരുന്നു കണ്ടു പിടിച്ചിട്ടില്ലെന്നും അറിഞ്ഞപ്പോഴാണ് കൊറോണ വൈറസ് കൊലയാളിയാണെന്ന് മനസിലായത്. അമേരിക്കയിൽ പോലും പതിനായിരങ്ങൾ മരിക്കുന്നതായി ടി.വിയിൽ കണ്ടു.പത്രം ഇപ്പോൾ നന്നായി വായിക്കും.കേരളത്തിൽ ഏറ്റവും മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും മനസിലാക്കാൻ കഴിഞ്ഞു. എന്തായാലും ഇനി കൊറോണ കാലം വേണ്ടേ വേണ്ട.

Muzammil Ali Asan
7 A എം എം എ യു പി എസ് വഴിച്ചേരി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം