എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ ആദ്യവാരത്തിൽ ക്ലബ് രൂപീകരിച്ചു.വായനദിനം,ഉറൂബ് ദിനം,​​​എസ്. കെ ദിനം,ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി.ലൈബറി നവീകരണത്തിന്റെ ഭാഗമായി ക്ലാസ്സ് ലൈബറികളും ഉണ്ടാക്കി.പിറന്നാൾ ദിനത്തിൽ ക്ലാസ്സ് ലൈബറിക്ക് ഒരു പുസ്തകമെന്ന് തീരുമാനിച്ചു."മലയാളം മാത്രം സംസാരിക്കാമോ " എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.മലയാളിയിൽ നിന്ന് മലയാളം അകലുന്നു എന്ന അഭിപ്രായത്തിനുളള മറുപടിയായിരുന്നു അത്.സാഹിത്യ ക്വിസ്,പ്രസംഗ മത്സരം മറ്റു വ്യവഹാര രൂപങ്ങൾ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ നടത്തി.

           അമ്പത്തോളം വിദ്യാർത്ഥികളെ വിദ്യാരംഗം ശില്‌പശാലയിൽ പങ്കെടുപ്പിച്ചു. നാലു കുട്ടികൾക്ക് സബ്‌ജില്ലയിലേക്ക് സെലക്ഷൻ കിട്ടി.(അംന,അപർണ,ശ്രീലക്ഷി,നിഹ്‌ല).എല്ലാ ആഴ്‌ചയിലേയും സർഗ്ഗവേള കുട്ടികളുടെ കഴിവ് കണ്ടെത്താനുളള അവസരമായി മാറി.