എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സ്കൂൾ ലൈബ്രറി

സ്കൂൾലൈബ്രറിയിൽ മൂവായിരത്തോളം പുസ്തകങ്ങളുടെ ശേഖരണമുണ്ട്. അതിൽ കഥ ചെറുകഥ, നോവൽ, പഠനം, കവിത, യാത്രാവിവരണം തുടങ്ങി വ്യത്യസ്ത വിഭാഗം പുസ്തകങ്ങളുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് തുടങ്ങിയ ഭാഷകളിൽ വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങൾ വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള അവസരം ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. ചിത്രകഥകൾ ഉൾപ്പെട്ട പുസ്തകങ്ങളും ആനുകാലികങ്ങളും ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് ലഭ്യമാകുന്നതാണ്. എല്ലാ ക്ലാസ് ലൈബ്രറിയിലേക്കും സ്കൂൾലൈബ്രറി വക പുസ്തകങ്ങൾ നൽകാറുണ്ട്.