എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഹൈസ്കുൾ

പ്രവേശനോത്സവം

പ്രവേശനോത്സവും ദീപാവലിയ‍ും

സ്കൂുൾ യൂട്യയൂബ് ചാനൽ

സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ അപ്ലോഡ് ചെയ്യാനും ലൈവ് ആയി പൊതു പരിപാടികൾ സങ്കടിപ്പിക്കാനും മോട്ടിവേഷൻ ക്ലാസ്സുകൾ നടപ്പിലാക്കാനും ഉപയോഗിച്ച് വരുന്നു. ഈ വർഷം ആയിരത്തോളം പുതിയ സബ്സ്ക്രൈബർമാരും ആയിരത്തിലധികം വാച്ച്  ഹവേഴ്സും ചാനലിൽ ഉണ്ട് ചാനലിൽ പ്രവേശിക്കുക

യോഗദിനം

എല്ലാ വർഷവും യോഗാദിന പരിപാടികൾ സ്കൂൾ നടത്തി വരുന്നു.



പത്രവാർത്ത

സ്കൂളിൽ പ്രവർത്തനങ്ങൾ പത്രവാർത്ത

നേട്ടങ്ങൾ

നേട്ടങ്ങൾ
നേട്ടങ്ങൾ
നേട്ടങ്ങൾ

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനം

ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ദേശഭക്തി ഗാനമത്സരം, പ്രസംഗ മത്സരം എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യ, പൂക്കളമത്സരം, ഡിജിറ്റൽ പൂക്കളം, മലയാളി മങ്ക, നാടൻ പാട്ട് മത്സരം എന്നിങ്ങനെ നിരവധി മത്സരങ്ങൾ നടത്തി.

ഓണാഘോഷം

അധ്യാപകദിനം

അധ്യാപകദിന പരിപാടികൾ എല്ലാ

അധ്യാപകദിനം

ഭക്ഷ്യമേള

ഭക്ഷ്യമേള

സ്‌കൂൾ ശാസ്‌ത്രമേള

വിവിധ ക്ലബ്ബ‍ുകൾ

എത്തിക്സ് ക്ലബ്ബ്

ബിരിയാണി ചലഞ്ച്

ബിരിയാണി ചലഞ്ച്

കാരുണ്യം കനിവായി ഒഴുകിയപ്പോൾ എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്.എസ് സ്കൂളിലെ ബിരിയാണി ചലഞ്ച് വേറിട്ട മാതൃകയായി. ജീവിതപ്രയാസങ്ങൾ ഉള്ളിലൊതുക്കിപിടിച്ച ഒരു കൂട്ടം വിദ്യാർത്ഥികളുടെ കണ്ണീരൊപ്പാനും അവരെ ചേർത്ത് പിടിക്കാനും വേണ്ടി സ്നേഹസാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു.കോവിഡ് കാലത്ത് അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും പല കുട്ടികളുടെയും വീട്ടിലെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയ ശേഷെ അധ്യാപകരും പിടിഎയും ചേർന്നിരുന്ന് ആലോചിച്ച് ബിരിയാണി ചലഞ്ച് എന്ന പദ്ധതിക്ക് രൂപം കുറിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന നാല് കുട്ടികളുടെ വീട് നിർമ്മിക്കുക എന്നതാണ് ഈ ചലഞ്ചു കൊണ്ട് നാം ലക്ഷ്യമിടുന്നത്. പന്ത്രണ്ടായിരത്തിൽ പരം ബിരിയാണികൾ ആണ് വിതരണം നടത്തിയത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പ്രയത്നംകൊണ്ട് ഈ ചലഞ്ച് ഒരു വൻ വിജയമായി തീർന്നു. ചലഞ്ചിൽ നിന്ന് സ്വരൂപിക്കുന്ന പണം വിദ്യാർഥികളുടെ വീട് പണിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു. ബിരിയാണി കഴിച്ചപ്പോൾ വയറു മാത്രമല്ല നിറഞ്ഞത് ദുരിതമനുഭവിക്കുന്ന ഒരാൾക്ക് കൈത്താങ്ങായതിന്റെ നിർവൃതിയിൽ എല്ലാവരുടെയും മനസ്സും നിറഞ്ഞു. ഒരു നാട് ഒന്നടങ്കം കൈകോർത്തതിന്റെ ആത്മസംതൃപ്തിയായിരുന്നു എല്ലാ മുഖത്തും.

സ്നേഹ സാന്ത്വനം എല്ലാവർക്കും ഓൺലൈനായി പഠനം

മോബൈൽ ഡിസ്ട്രിബ്യൂഷൻ

കോവിഡ് മൂലം സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ നിർധരരായ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കുട്ടികൾക്ക് ഫോൺ വിതരണം നടത്തി. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 19 സ്മാർട്ട്ഫോണുകൾ കൈമാറി. വിതരണോദ്ഘാടനം തിരുവമ്പാടി നിയോജക മണ്ടലം MLA ലിന്റോ ജോസഫ് നിർവഹിക്കുകയും ചെയ്തു.വീടുകൾ വിദ്യാലയങ്ങളാകുന്ന ഈ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം എല്ലാ വീടുകളിലും ഉണ്ടാവണമെന്നില്ല. പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ഫോൺ വിതരണം നടത്തുകയായിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്


വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി വിപുലമായി പ്രവർത്തിച്ചു വരുന്ന ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്ബ് .ഓരോ ക്ലാസ്സിലും ഇംഗ്ലീഷിന് പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തു വരുന്നു .ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിപിക്കുന്നതിന് ഓരോ ക്ലാസ്സിലും ഓരോ ക്ലാസ്സ് റെപ്പ് മാരും അവരുടെ നേത്രത്വത്തിൽ വ്യത്യസ്തങ്ങളായ പരുപാടികളും നടന്നു വരുന്നുണ്ട് .വായനാ ദിനം, ബഷീർ ദിനം, സ്വാതന്ത്ര ദിനം, തുടങ്ങിയ ദിനാചരണങ്ങൾ ൺലൈനിൽ വിപുലമായി തന്നെ നടത്തി.

വായന ദിനം

പ്രതിസന്ധികളുടെ കോവിഡ് കാലത്ത് നിശബ്ദമായി പൂക്കുകയായിരുന്നു വായനയുടെ ലോകം. വായനാദിനത്തിൽ Book Review, Self Introduction, News Reading, തുടങ്ങി നിരവധി പരിപാടികൾ ആവിഷ്കരിക്കുകയും ഓരോ ക്ലാസ്സിലെയും കുട്ടികൾ വിവിധ ആശയങ്ങളിൽ മാഗസിൻ നിർമിക്കുകയും ചെയ്തു. ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആചരിച്ചു.

കാർഷിക ക്ലബ്ബ്

കാർഷിക ക്ലബ്ബ്

റിയാസ് സാറുടെ നേതൃത്വത്തിൽ കാർഷിക ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

കാർഷിക ക്ലബ്ബ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിലേക്ക് കറിക്കും ഉപ്പേരിക്കും വേണ്ട സാമഗ്രികൾ നട്ടുപിടിപ്പിക്കുന്നു. വാഴക്കുലകൾക്ക് വേണ്ടി സ്കുളിൽ വാഴക്യഷി ആരംഭിച്ചു.

മേയി മാസത്തിൽ കിഴങ്ങ് വർഗ്ഗ വിളകളായ ചേമ്പ്,മഞ്ഞൾ,ഇഞ്ചി എന്നിവ ഗ്രോബാഗിൽ കൃഷി ചെയ്തു. ഏതാനും പപ്പായ ചെടികളും സ്കു‍ൂൾ അംഗണത്തിൽ നട്ടുപിടിപ്പിച്ചു. സ്കൂൾ അടച്ചിട്ട സാഹചര്യത്തിൽ ഒക്ടോബർ മാസത്തിൽ വിളഞ്ഞ നേന്ത്രകുുല അനാദശാല മന്തിരത്തിലേക്ക് കൈമാറി. പച്ചകറിക്ക് തീവിലയുയള്ള സമയത്ത് പലദിവസങ്ങളായി 100% ജൈവരീതിയിൽ വിളവെടുത്ത വായകുുലകൾ ഉപ്പേരിക്കും കറിക്കുമായി ഉപയോഗിച്ചു. കറിവേപ്പിലയും സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ആവശ്യമായ വിഭവങ്ങളും കാർഷിക ക്ലബ്ബിന്റെ കീഴിൽ ജൈവരീതിയിൽ കൃഷി ചെയ്തു വരുന്നു. ഇതിനോടകം മികച്ചോരു മാതൃക കാഴ്ച്ച വെക്കാൻ കാർഷിക ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.

പരിസത്ഥിതി ദിനാഘോഷം

പരിസത്ഥിതി

MKH MMO VHSS FOR GIRLS സ്ക്കുൾ പരിസത്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്ക്കുൾ മുറ്റത്ത് ഹെഡ്മാസ്റ്റർ മരത്തൈ നട്ടു. പോരാതെ പരിസത്ഥിതിയിൽ വൃക്ഷങ്ങളും ചെടികളും വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓൺലൈനായി കുട്ടികളെ ബോധവത്കരിച്ചു. ഇതിനോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും വീടുകളിലും പരിസര പ്രദേശങ്ങളിലും വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. കൂടാതെ ഓൺലൈനിൽ‍ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

പരിസത്ഥിതി ദിനാഘോഷം

ടെക്ക് എക്ക്സ്‍പ്പേർട്ട്

ടെക്ക് എക്ക്സ്‍പ്പേർട്ട്
ടെക്ക് എക്ക്സ്‍പ്പേർട്ട്

ഐ.ടി മേഘലയിൽ കുട്ടികളുടെ കഴിവ് വ്യക്തമാക്കാനും ഐ.ടിയിൽ താത്പര്യമുള്ളവ൪ക്ക് അവരുടെ അഭിരുചിക്കൊത്ത പരിശീലനം നൽകുവാനും രൂപീകരികരിച്ച ക്ലബ്ബാണ് ഐ.ടി ക്ലബ്ബ് . ഇസ്മായീൽ സാറിന്റെ നേതൃത്വത്തിൽ ഐ.ടി മേളയിലേക്ക് കുട്ടികളെ പ്രാപ്തരാക്കാൻ പ്രത്യേക TECH EXPERT എന്ന ക്ലബ്ബ് രൂപീകരിക്കുകയും അതിന്റെ കീഴിൽ മലയാളം ടൈപ്പിങ്, വീഡിയോ എഡിറ്റിങ്, ആനിമേഷൻ തുടങ്ങി നിരവധി മേഘലകളിൽ പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു .എല്ലാ വ൪ഷവും ഐ.ടി എക്സിബിഷൻ നടന്നു വരുന്നു. കഴി‍ഞ്ഞ കുറച്ചു വ൪ഷങ്ങളായി സബ് ജില്ല മേളകളിൽ ഓവറോൾ 1,2 സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട് . Hi-Tech ഉപകരണങ്ങളുടെ സൂക്ഷിപ്പും പരിപാലനവും കൃത്യമായി നടത്തുന്നതിന് ഓരോ ക്ലാസ്സിൽ നിന്നും 5 പേരെ ഈ ക്ലബ്ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കമ്പ്യൂട്ടർ സാക്ഷരതാ ദിനം

സാക്ഷരത ദിനം എന്ന പോലെ കമ്പ്യൂട്ട൪ സാക്ഷരതക്കായി നീക്കി വെച്ച ദിനമാണ് ഡിസംബ൪ 2. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ വ൪ഷവും വ്യത്യസ്തങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തി വരുന്നു. കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെ കുറിച്ചും വിവിധ hardware exhibition നടത്തുകയും ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്പ്യൂട്ടറിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്ന ഈ കാലത്ത് എല്ലാവരെയും അതിന് പ്രാപ്തരാക്കുക എന്നതാണ് ഇങ്ങനെയൊരു ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്നവേഷൻ ക്ലബ്ബ്

ഇൻസ്പയർ അവാർഡിന്

കുട്ടികൾ വ്യത്യസ്തങ്ങളായ മേഘലകളിൽ ഗവേഷണം നടത്തി. അവരുടെ നൂതനമായ ആശയങ്ങൾ കണ്ടുപിടിച്ച് അതിനെ പ്രോഝാഹിപ്പിക്കുന്ന ഒരു ക്ലബ്ബാണ് ഇന്നോവേഷൻ ക്ലബ്ബ്. ശിഹാദ് സാറുടെ നേതൃത്യത്തിൽ ഉള്ള ഈ ക്ലബ്ബിലെ വിദ്യാർത്ഥികളിൽ നിന്ന് മൂന്ന് പേർ ഈ വർഷം ഇൻസ്പയർ അവാർഡിന് അർഹരായിട്ടുണ്ട്. വിദ്യാർതികളെ WIP,YIP തുടങ്ങി നിരവധി മത്സരങ്ങളിൽ പങ്കെടുപ്പിചിട്ടുണ്ട്

നിരവധി മത്സരങ്ങളിൽ

അലിഫ് അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ് വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും സർഗ്ഗാത്മകതയും വളർത്താൻ സഹായിക്കുന്നു.

അലിഫ് സംസ്ഥാന സമിതി വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ A PLUS, A GRADE കരസ്തമാക്കിയവരും നമ്മുടെ ക്ലബ്ബിന്റെ ഭാഗമാണ്.

അറബിക് ക്ലബ്ബ്

സ്ക്കുൾ ടുർ

സ്ക്കുൾ ടുർ
സ്ക്കുൾ ടുർ