എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഇംഗ്ലീഷ് സ്പീക് അപ്

കാഴ്ചയില്ലായ്മ വകവെയ്ക്കാതെ സ്കൂളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുർഷിദ് സർ നടത്തിവരുന്ന സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാമാണ് സ്പീക് അപ്. 125 കുട്ടികൾ പങ്കെടുക്കുന്ന ഈ ഓൺലൈൻ ക്ലാസ് 2 ബാച്ചുകൾ ആയാണ് നടക്കുന്നത്. ഒന്നാമത്തെ ബാച്ചിന് രാത്രി 8 മണി മുതൽ 8.30 വരെയും രണ്ടാമത്തെ ബാച്ചിന് 9 മണി മുതൽ 9.30 വരെയാണ് ക്ലാസ് നടക്കുന്നത്. ഈ ക്ലാസിൽ ഇംഗ്ലീഷിന്റെ ഡെയിലി യൂസും ബേസിക് സെന്റെൻസും ഗ്രാമറും ആണ് നൽകുന്നത്. കുട്ടികൾ വളരെ താൽപര്യത്തോട് കൂടി ഇതിൽ പങ്കെടുക്കുന്നു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും ഉണ്ട്. രക്ഷിതാക്കൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഓരോ ആഴ്ചയും ഓരോ പ്രവർത്തനം നൽകുകയും അത് വാട്സാപ്പ് വോയിസ് ആയി ചെയ്തു നൽകുകയും ചെയ്യുന്നു.