എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ കൊറോണ തന്ന സ്വാതന്ത്ര്യം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തന്ന സ്വാതന്ത്ര്യം

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞാൻ പതിവുപോലെ എൻെ്റ മക്കൾക്ക് ആഹാരം തേടി കൂട്ടിൽ നിന്ന് ഇറങ്ങിയതാണ്. പതിവിൽ നിന്ന് വ്യത്യസ്ഥമായി വിജനമായ റോഡും മറ്റും ആണ് കാണാൻ സാധിച്ചത്. അങ്ങനെ ഞാൻ ഒരു വീട്ടുമുറ്റത്ത് എത്തി. എന്നെപ്പോലെയുള്ള ഒരു തത്ത കൂട്ടിൽ കിടക്കു ന്നത് കണ്ടു.ഞാൻ അവനോട് വിവരങ്ങൾ തിരക്കി.അവൻ പറഞ്ഞു.വീട്ടിൽ എല്ലാവരും പറയുന്നു കൊറോണ എന്ന വൈറസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് മനുഷ്യരെല്ലാം കൂട്ടിലാണ് .ആരും പുറത്ത് ഇറങ്ങുന്നില്ല.ഞാൻ കൂട്ടിൽ കിടന്ന തത്തയോട് പറ‍ഞ്ഞു .എന്നെപ്പോലെയുള്ള കിളികളെ കൂട്ടിലാക്കിയതുകൊണ്ടാണ് നിങ്ങൾക്കും ഇങ്ങനെ വീട്ടിൽ ഇരിക്കേണ്ടിവന്നത് .ആ തത്ത വീട്ടിലുള്ളവരോട് പറഞ്ഞു .അവർ ആ തത്തയെ തുറന്ന് വിട്ടു.അങ്ങനെ ഞാനും സ്വാതന്ത്ര്യം അനുഭവിച്ചു.

ഹരിനാരായണൻ .എ
6 A എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ