എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ സന്തോഷത്തെ തകർത്ത മഹാമാരി ആയ കൊറോണ
സന്തോഷത്തെ തകർത്ത മഹാമാരി ആയ കൊറോണ
ലോകം നിശബ്ദം ആവുകയാണ് 1918 ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് ലോകമെമ്പാടും പടർന്ന സ്പാനിഷ് ഫ്ലൂ ഭീകരമായ മഹാന്മാർക്ക് ശേഷം ഇതാദ്യമായാകും ലോകം ഇങ്ങനെ ഭയന്നുവിറച്ച് അവനവനിലേക്ക് ചുരുങ്ങുന്നത് സ്പാനിഷ് ബ്ലൂ വിന്റെ 102 വർഷത്തിലാണ് കോവിഡ്19 പൊട്ടിപ്പുറപെടുന്നത് ഏഷ്യയിൽ ഒരു നഗരത്തിൽ തുടങ്ങിയ രോഗബാധ കടൽകടന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു മനുഷ്യ നിർമ്മിതമാണ് ഈ ദുരന്തം. ആ കഥ പറയാം. അതിനുമുമ്പ് കോവിൽ 19 വന്ന വഴി നോക്കാം? ഡിസംബർ 1 2019 ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻനഗരം പനിയും ചുമയും ആയി ആശുപത്രിയിൽ ചികിത്സ തേടിയ ഒരു വ്യക്തി പ്രത്യേകതരം വൈറൽ ന്യൂമോണിയയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി വുഹാനിലെ മത്സ്യ-മാംസ മാർക്കറ്റ് ജോലിചെയ്തിരുന്ന ആൾ ആയിരുന്നു ഇത് തൊട്ടുപിന്നാലെ ഇതേ രോഗലക്ഷണങ്ങളും ആയി നിരവധി ആളുകൾ വിവിധ ആശുപത്രികളിൽ എത്തി അതേ മാർക്കറ്റിൽ സന്ദർശനം നടത്തിയവരായിരുന്നു പനിയും ശ്വാസതടസ്സവും ആയിരുന്നു പ്രധാന രോഗലക്ഷണങ്ങൾ ചിലർക്ക് വരണ്ട ചുമയും ഉണ്ടായിരുന്നു ഓരോ ദിവസവും പുതിയ പുതിയ കേസുകളുമായി അങ്ങനെ ഒരു മാസം കടന്നു പോയി ഡിസംബർ31 കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ അല്ലെന്നും തിരിച്ചറിഞ്ഞു ചൈനീസ് ആരോഗ്യ വിഭാഗം വിവരം ലോകാരോഗ്യ സംഘടന അറിയിച്ചു നിമോണിയ പോലെയുള്ള കേസുകൾ വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു മരുന്നോ, ചികിത്സയോ കണ്ടെത്തിയിട്ടില്ല അതിനാൽ പുതിയ വൈറസിനെതിരെ മരുന്നോ, ചികിത്സയോ കണ്ടെത്തിയിട്ടില്ല അതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികളിൽ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യസംഘടന നിർദ്ദേശിച്ചു ലോകമെങ്ങുമുള്ള ആശുപത്രികളിൽ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു പനിയുടെ ഉറവിടം എന്ന് സംശയിക്കുന്ന വുഹാനിലെ മാർക്കറ്റ് ചൈന അടച്ചുപിടിച്ചു. ഈ സമയം ലോകം പുതുവത്സരാഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ജനുവരി 25 ചന്ദ്രമാസ കലണ്ടർ അനുസരിച്ചുള്ള പുതുവത്സരാഘോഷങ്ങൾക്ക് ഒരുങ്ങുകയായിരുന്നു ചൈനയും രാജ്യത്തെ ഏഴാമത്തെ വൻ നഗരമായവുഹാൻ നിവാസികളും യാത്രക്കൊരുങ്ങി ലോകത്തുതന്നെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വേളയാണിത് എന്നത് ആരോഗ്യ മേഖല ആശങ്ക പെടുത്തി ജനുവരി 11ന് കൊറോണ വൈറസിന്റെ പുതിയഅവതാരംവുഹാനിൽ ആദ്യ മനുഷ്യജീവൻ എടുത്തു 61 കാരനാണ് മരണത്തിന് കീഴടങ്ങിയത് ചൈനയിലെഎല്ലാ പ്രധാന നഗരങ്ങളുമായും അതിവേഗറെയിൽ വഴി ബന്ധിപ്പിക്കപ്പെട്ട നഗരമാണ് വുഹാൻ എല്ലാ പ്രധാന ലോക രാജ്യങ്ങളിലേക്കും സർവീസുകൾ ഉള്ള വുഹാൻ രാജ്യാന്തര വിമാനത്താവളം അപ്പോഴും സജീവമായിരുന്നു പത്തുലക്ഷം ചൈനീസ് പൗരന്മാരുടെ പുതുവത്സരാഘോഷങ്ങൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്ക് ഒരു തടസ്സവും ആ ഘട്ടത്തിൽ ഉണ്ടായിരുന്നില്ല ജനുവരി 13 തായ്‌ലൻഡിൽ ആദ്യ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു ചൈനയിൽ നിന്നെത്തിയ സഞ്ചാരി ആയിരുന്നു ഇത് ചൈനയ്ക്ക് പുറത്തേക്ക് കൊറോണ എത്തിയിരിക്കുന്നു എന്ന് ആദ്യ സ്ഥിതീകരണം അടുത്ത1 ഒരാഴ്ച കൊണ്ട് ഏഷ്യൻ രാജ്യങ്ങളിൽ ആകെ വൈറസ് പറന്നെത്തി. ജപ്പാനിൽ ജനുവരി 16ന് ദക്ഷിണകൊറിയയിൽ ജനുവരി 20ന് കൊറോണ സ്ഥിതീകരിച്ചു ജനുവരി 21 ആയപ്പോഴേക്കും ഭൂമിയുടെ മറ്റൊരു അറ്റത്ത് അമേരിക്കയിൽ വാഷിങ്ടണി ലും എത്തി കൊലയാളി വൈറസ് ജനുവരി 30ന് വുഹാനിൽ നിന്ന് തിരിച്ചെത്തിയ തൃശൂർ സ്വദേശിനിയിലൂടെ ഇന്ത്യയിലും കൊറോണസ്ഥിതീകരിച്ചു ചൈനയിൽ ഇതിനോടകം മരണ സംഖ്യ ക്രമാതീതമായി ഉയരുക ആയിരുന്നു ലോകാരോഗ്യ സംഘടന ക്ക് അപകടം മണത്തു ലോകരാജ്യങ്ങൾവുഹാനിൽ നിന്നും എത്തുന്ന യാത്രികരെ കർശനമായി പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി മനുഷ്യർ നിരത്തുകളിൽ പിടഞ്ഞു വീണു മരിക്കാൻ തുടങ്ങിയതോടെ വുഹാൻ നഗരം പൂർണമായി അടച്ച് വൈറസ് വ്യാപനം തടയാനുള്ള നടപടികളാരംഭിച്ചു വിമാനം, ട്രെയിൻ, റോഡ് വഴിയുള്ള ഗതാഗതം നിലച്ചു ഹൈവേ കളും ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകളും വിജനമായി കടകളും ഓഫീസുകളും അടച്ചു. ആളൊഴിഞ്ഞ വുഹാൻ നഗരം ഇതിനോടകം ശവപ്പറമ്പായി കരഞ്ഞിരുന്നു പതിയെ വുഹാൻ രാജ്യാന്തര വിമാനത്താവളങ്ങളും താഴ് വീണു. രാജ്യത്താകെ സമ്പർക്ക വിലക്ക് കർശനമാക്കിയ ചൈനയിൽ ചട്ടം ലംഘിക്കുന്നവരെ വലയിട്ടു പിടിച്ചു പോലും ക്വാറന്റീൻ ചെയ്തു. അപ്പോഴേക്കും രോഗബാധിതർ കടൽകടന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയിരുന്നു ചൈനീസ് യാത്രികർ ഏറെ എത്തുന്ന യൂറോപ്പിനെ ആണ് വലിയ ദുരന്തം കാത്തിരുന്നത്. ജനുവരി 24ന് ഫ്രാൻസിലാണ് യൂറോപ്പിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് തുടർന്ന് ഇറ്റലി,ജർമനി, ഇങ്ങനെ പോയി കൊറോണ. ജനുവരിയിൽ തന്നെ കാനഡയും,ഓസ്ട്രേലിയയും, മലേഷ്യയും,രോഗബാധ തിരിച്ചറിഞ്ഞു ഫെബ്രുവരി 1 ചൈനയിൽ മരണം 259 ആയി രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 11791 ഉം മറ്റു രാഷ്ട്രങ്ങൾ ചൈനയിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി ചുമതലപ്പെടുത്തി ഇന്ത്യക്കു പുറമേ യുഎസ്,ജപ്പാൻ, കൊറിയ, ബ്രിട്ടൻ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളും പ്രത്യേക വിമാനത്തിൽ ആളുകളെ ഒഴിപ്പിച്ചു അപ്പോഴേക്കും ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിലേക്കും വൈറസ് എത്തിയിരുന്നു. ആ സമയത്താണ് ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് 138 ഇന്ത്യക്കാരടക്കം 3711 പേരുമായി ലോകം ചുറ്റാൻ ഇറങ്ങിയതായിരുന്നു ഈ ആഡംബരക്കപ്പൽ സുന്ദരിയിൽ ഒരു യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കപ്പൽ ജപ്പാനിലെ യക്കഹോമ തീരത്ത് പിടിച്ചിട്ടു. പിന്നീട് എല്ലാം അതിവേഗം ആയിരുന്നു ചൈന പോലെ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഇടമായിരുന്നു ഈ കപ്പൽ അഞ്ചു ദിവസം കൊണ്ട് വിവിധ രാജ്യക്കാരായ 634 പേർക്കു മേൽ വൈറസ് പിടിമുറുക്കി. രോഗബാധ ഇല്ലായെന്ന് രണ്ട് കപ്പലിൽനിന്ന് വിട്ടയച്ച 23 യാത്രക്കാർക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. പരിഭ്രാന്തരായ ബന്ധുക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ അയച്ച രക്ഷപ്പെടുത്തി. ഭൂഖണ്ഡങ്ങളെ വെറുപ്പിക്കുന്ന ഈ വൈറസ് ലോകാരോഗ്യ സംഘടന പുതിയ പേരു കോവിഡ് 19. കൊറോണ വൈറസ് ഡിസീസിനൊപ്പം 2019ലെ പത്തൊമ്പതും ചേർത്ത് കോവിഡ് 19. ഈജിപ്ത് വഴിയാണ് അമേരിക്കൻ ഭൂഖണ്ഡത്തിൽ കോവിഡ് എത്തിയത്. എല്ലാ രാജ്യങ്ങളും കോവിഡ് ഭീതിയിൽ വിറക്കുമ്പോഴും വലിയ ദുരന്തം ഏറ്റുവാങ്ങിയ രാജ്യം ഇറാൻ ആയിരുന്നു ഫെബ്രുവരി 19 നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് വൈസ് പ്രസിഡന്റ് മസൂമി ഇപ്ത്തിക്കാർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് രോഗം സ്ഥിരീകരിച്ചു മറ്റ് ഏതൊരു രാജ്യത്തേക്കാളും നിരക്ക് കൂടുതലായി മരണ നിരക്ക് കൂടുതലായി ഇറാനിൽ 3.3 ശതമാനം മരണം പരമോന്നത നേതാവ് അയത്തുള്ള കമന്നയുടെ ഉപദേശവും വത്തിക്കാനിലെ അംബാസിഡറും ഒരേ എംപിയും മരിച്ചു പാർലമെന്റ് അംഗങ്ങൾക്ക് രോഗം ബാധിച്ച അമേരിക്കയുടെ ഉപരോധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഇറാൻ അത്യാവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ വളരെ വിഷമിച്ചു രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായതോടെ ദക്ഷിണ കൊറിയയും വൻ വെല്ലുവിളി നേരിട്ടു. ഫെബ്രുവരി അവസാന വാരത്തോടെ യൂറോപ്പ് കോവിഡിന്റെ ആഗോള ആസ്ഥാനം പ്രത്യേകിച്ചും ഇറ്റലി. മാർച്ച് പകുതിയോടെ ചൈന കഴിഞ്ഞ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇറ്റലി 1200 കടന്നു രാജ്യമാകെ തന്നെ അടച്ചിടുന്ന സ്ഥിതിയിലേക്ക് മാറി. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ലോകത്തെ വൻ സാമ്പത്തിക ശക്തികൾ എല്ലാം കോവിഡ് 19ന്റെ ചൂടറിഞ്ഞു. അമേരിക്കയും മരണസംഖ്യ ഉയർന്നുവന്നു ബ്രിട്ടീഷ് ആരോഗ്യമന്ത്രി നാഥൻ ഡോറിസ്, ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡെറ്റൺ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ യുടെ ഭാര്യ സോഫി, ഓസ്കാർ ജേതാവായ മുതിർന്ന നടൻ ടോംഹാൻസൺ ഭാര്യയും നടിയുമായ റീത്താ വിൽസൺ, ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗലോ മാൽട്ടിനി, മാൻറ്സ്ട്രീ യുണൈറ്റഡ് താരങ്ങൾ പ്രശസ്തരെയും കോവിഡ് 19 വെറുതെവിട്ടില്ല. ടോക്കിയോ ഒളിമ്പിക്സ് അടക്കം എല്ലാ കായിക മാമാങ്കങ്ങളുടെയും വഴിമുടക്കി ചൈന തുറന്നുവിട്ട കോവിഡ് ഭൂതം ന്യൂയോർക്ക് അടക്കം ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളെല്ലാം ഒന്നിനുപുറകെ ഒന്നായി ഷട്ടർ വീണു രാജ്യങ്ങൾ പരസ്പരം അതിർത്തികൾ കൊട്ടിയടച്ചു. വുഹാനിലെ മത്സ്യ, മാംസ മാർക്കറ്റിൽ നിന്ന് മനുഷ്യ ശരീരത്തിലേക്ക് എത്തിയ കൊറോണ വുഹാനിലെ ചന്തയിൽ ആണ് ലോകത്തിന്റെ ഉറക്കം കെടുത്തിയ കൊറോണ വൈറസ് ഉടലെടുത്തത്. ആദ്യം റിപ്പോർട്ട് ചെയ്ത 41 രോഗികളിൽ 27 പേർക്കും ഈ മാർക്കറ്റ് മായി ബന്ധമുണ്ടായിരുന്നു മനുഷ്യന് മഹാമാരികൾ പകർന്നുനൽകുന്ന വൈറസിൽ മിക്കത്തിന്റെയും ഉറവിടം മൃഗങ്ങളാണ് പക്ഷികൾ, പന്നികൾ, എലികൾ, തുടങ്ങിയവ വിവിധതരം പനികൾ സമ്മാനിക്കുന്നു എച്ച്ഐവി, എയ്ഡ്സ് തന്നത് ചിമ്പാൻസി കളാണ് വവ്വാലുകൾ കൊണ്ടുവന്നു എബോളയും, നിപ്പയും. കൊറോണ വവ്വാലി ലൂടെയാണ് എത്തിയത്. പക്ഷേ മനുഷ്യനിലെത്തിയത് ഈനാംപേച്ചിലൂടെയാണ്. കണ്ടെത്തിയ കൊറോണ വൈറസ് ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിനെ ഘടനയുമായി 99% ഉം സാദൃശ്യമുണ്ട്. വുഹാനിലെ മത്സ്യ-മാംസ ചന്തയിൽ ജീവനോടെ ആണ് മൃഗങ്ങളെ എത്തിക്കുന്നത് ആവശ്യക്കാർക്ക് അതിനെ കൊന്ന് മാംസ കൊടുക്കുന്നതാണ്. എലി, പാമ്പ്, ഈനാംപേച്ചി, കുരങ്ങ്, അണ്ണാൻ തുടങ്ങി കോഴി വരെ എല്ലാത്തരത്തിലും ജീവികളെയും പക്ഷികളെയും ഒരുമിച്ച് നിരത്തിവെച്ച് വിൽക്കുന്നു. മാംസ ചന്തകൾ അതിന്റെ പല ഭാഗങ്ങളിലും ഉണ്ടെങ്കിലും ചൈനയിൽ ഇതിന് പ്രത്യേകതയുണ്ട് വന്യജീവികളുടെ കച്ചവടം ആണിത് "ഇനിയാണ് പതിറ്റാണ്ടുകളുടെ അത് തുടങ്ങുന്നത്. " 1970കളിൽ ചൈന നേരിട്ട് കൊടും പട്ടിണിയാണ് വന്യജീവി കച്ചവടത്തിന് അനുമതി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചത് മാംസം അടക്കമുള്ള ഭക്ഷ്യോഉത്പന്നങ്ങളുടെ സമ്പൂർണ നിയന്ത്രണം കൈവശം വെച്ചിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിന് അന്ന് നിയന്ത്രണം തിരുത്തേണ്ടിവന്നു. രാജ്യം പൂർണ്ണ സാമ്പത്തിക തകർച്ചയുടെ വക്കിലെത്തി 1978-ൽ സ്വകാര്യമേഖലയ്ക്ക് ഭക്ഷ്യോത്പാധനത്തിന് അനുമതി നൽകി. കോഴി പന്നി തുടങ്ങിയ ജനകീയ വിഭവങ്ങളുടെ ഉൽപാദനം വൻകിട കമ്പനികൾ പിടിച്ചെടുത്തതോടെ സാധാരണക്കാർ വന്യജീവികളെ പിടികൂടി മാംസം എടുക്കാൻ തുടങ്ങി. തുടക്കത്തിൽ വീടുകൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്ന ജീവികളെ മെല്ലെ ചന്തകളിൽ വിൽക്കപ്പെട്ടു ദാരിദ്രം മറികടക്കാൻ കണ്ടെത്തിയ പുതിയ മാർഗത്തിൽ ചൈനീസ് സർക്കാർ കണ്ണുംപൂട്ടി ഒത്താശ ചെയ്തു. ഇതിനായി വന്യജീവികളെ രാഷ്ട്ര സ്വത്തായി പ്രഖ്യാപിക്കുന്ന നിയമം പാസാക്കി ഇതോടെ വിശപ്പടക്കാൻ ഇതിനായി വന്യജീവികളെ രാഷ്ട്ര സ്വത്തായി പ്രഖ്യാപിക്കുന്ന നിയമം പാസാക്കി ഇതോടെ വിശപ്പടക്കൾ വൻ ലാഭകൊതിക്ക് വഴിമാറി. കാട്ടിൽ കയറി എന്തിനെയും പിടികൂടി നാട്ടിൽ എത്തിക്കുന്ന സ്ഥിതിയായി ചൈനീസ് രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിൽ വൻ സ്വാധീനമുള്ള ലോബി യായിവളർന്നു വന്യജീവി വ്യാപാരികൾ. വന്യജീവി കള്ളക്കടത്തുംസമാന്തരമായി പുരോഗമിച്ചു. 2003 പ്രകൃതി ചൈനയ്ക്ക് ആദ്യ മുന്നറിയിപ്പു നൽകി. അന്ന് മദ്യ ചൈനയിൽ നിന്നാരംഭിച്ച സാർസ് കൊറോണ 37 രാജ്യങ്ങളിൽ പടർന്നുകയറി ആയിരത്തോളം പേരെ കൊന്നു. ഇറാഖ് യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറാൻ രാജ്യാന്തര സാമ്പത്തിക മേഖല കഠിനപരിശ്രമം തുടങ്ങിയപ്പോഴാണ് കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ച് സാർസ് ഏഷ്യൻ രാജ്യങ്ങളിൽ പടർന്നുപിടിച്ചത് രാജ്യാന്തര സമ്മർദ്ദത്തെത്തുടർന്ന് അന്ന് വന്യജീവി കച്ചവടത്തെ ചൈന പൂട്ടിട്ടു പക്ഷേ സാർസ് നിയന്ത്രണവിധേയമായ അതോടെ ചൈനീസ് സർക്കാർ കഴിഞ്ഞതെല്ലാം മറന്നു. ചൈനീസ് സമ്പത്ത് വ്യവസ്ഥയ്ക്കു വൻ സംഭാവന നൽകുന്ന വന്യജീവി കച്ചവടത്തിന് വീണ്ടും പച്ചക്കൊടി വീശി ഇതോടെ വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചി പോലുള്ളവയുടെ കച്ചവടം ഉൾപ്പടെ വന്യജീവി വ്യാപാരം മുൻപത്തെതിനേക്കാൾ തകൃതിയായി മുന്നേറി ആരോഗ്യപരിപാലനത്തിനും ലൈംഗിക ഉത്തേജനത്തിനും രോഗപ്രതിരോധത്തിനും എല്ലാം ഉത്തമം എന്ന പേരിലാണ് വന്യ ജീവികളെ വിറ്റഴിക്കുന്നത് ദാരിദ്ര്യ ജനവിഭാഗങ്ങൾ പട്ടിണി അകറ്റാൻ ഉപയോഗിച്ചിരുന്ന വന്യജീവികൾ ഇന്ന് ചൈനയിലെ വൻകിടക്കാരുടെ തീൻമേശ കളിലെ പ്രിയ വിഭവങ്ങളാണ് ഇവരുടെ താല്പര്യ സംരക്ഷണത്തിനുള്ള ഈ സർക്കാരാണ് ലോകത്തിന്റെ ലോകത്തിന്റെ ആകെ ആകെ കൊലയാളി വൈറസിന്റെ നീരാളിപ്പിടിത്തത്തിൽ അമർത്തിയത് സാർസ് കൊണ്ട് പാഠം പഠിക്കാത്ത മനുഷ്യർക്ക് പ്രകൃതി നൽകിയ അടുത്ത ശിക്ഷയാണ് കോവിഡ് 19 മനുഷ്യന്റെ ദുരാഗ്രഹത്തെയും അഹന്തയും നേരിടാൻ കയ്യിൽ ഉഗ്ര ശക്തിയുള്ള ആയുധങ്ങൾ ഇനിയും ഉണ്ടെന്ന് മുന്നറിയിപ്പ് ഉൽപ്പത്തി മുതൽ പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളോടുള്ള പടവെട്ടി യാണ് മനുഷ്യർ നിലനിന്നു പോകുന്നത് ഉദാഹരണത്തിന് പ്രളയം, വരൾച്ച, ക്ഷാമം, സുനാമി, മഹാമാരികൾ ഇങ്ങനെ പലതിനെയും നാം തോൽപ്പിച്ചിട്ടുണ്ട് ഇതിനെല്ലാം പ്രാചീന ഗോത്രവർഗ്ഗ നേതാക്കൾ മുതൽ ആധുനിക ഭരണാധികാരികൾ വരെ എടുത്ത നിലപാടുകൾ ആണ് എക്കാലത്തും ജയപരാജയങ്ങളെ നിർണയിച്ചിരുന്നത് നൂറ്റാണ്ടിനിപ്പുറം കോവിഡ് 19 ഭൂഖണ്ഡങ്ങളെ കീഴടക്കുമ്പോൾ ലോക നേതാക്കളുടെ ഉത്തരവാദിത്വങ്ങളും പരിശോധിക്കപ്പെടേണ്ടി ഉണ്ട് ഒരു ക്ഷാമം ഉണ്ടായാൽ അത് മറച്ചുപിടിക്കാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് ആവില്ല സർക്കാർ നടപടികൾ എടുക്കാൻ നിർബന്ധിതനാകും അതിനാൽ ജനാധിപത്യത്തിൽ ക്ഷാമം മൂലം പട്ടിണിമരണങ്ങൾ ക്കുള്ള സാധ്യതകൾ കുറവായിരിക്കും എന്ന് പറഞ്ഞത് നോബൽ ജേതാവ് അമർത്യാസെൻ ആണ് ഏകാധിപത്യം ഏതു തരത്തിലാണ് ആ രാജ്യത്തിന് മാത്രമല്ല ലോകത്തിനാകെ ഭീഷണിയാകുന്നത് എന്നത് ഉദാഹരണം കൂടിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം ഡിസംബർ ആദ്യവാരം കണ്ടെത്തിയ തൊലി വൈറസിനെ അച്ചു പിടിക്കാൻ നോക്കി ലീജിങ് ഭരണകൂടം മറച്ചു പിടിക്കാൻ നോക്കിയതാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയത് സാർസ് ബാധയും പൊളിച്ചു വെക്കാനുള്ള ചൈനീസ് സർക്കാരിന്റെ ശ്രമമാണ് രോഗം രാജ്യങ്ങളിലേക്ക് പടർത്തിയത് ചൈനയുടെ സമ്പദ്ഘടനയ്ക്ക് രോഗം ഭീഷണി ആയിട്ടും യാഥാർത്ഥ്യം മറച്ചുവെക്കുക ആയിരുന്നു സർക്കാർ ഇക്കുറി പക്ഷേ സാർസ്ഓർമയിൽ ചൈനീസ് ആരോഗ്യമേഖല തുടക്കത്തിലെ ഉണർന്നു കൊറോണാ വൈറസിനെ കുറിച്ച് ആദ്യ സൂചനകൾ നൽകിയ ഡോക്ടർ ലീ വെൻലിയാങ്ങിനെ പക്ഷേ ശിക്ഷിക്കാൻ ആണ് ലീജിങ് ഭരണകൂടം തീരുമാനിച്ചത് കൊറോണ വൈറസ് ബാധ ചൈനീസ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപ് ലീ മുന്നറിയിപ്പുനൽകി എന്നാൽഇതിന്റെ പേരിൽ ഡോക്ടർ ലീയുടെ പേരിൽ പോലീസ് കേസെടുത്തു തുടർന്ന് അദ്ദേഹത്തിന് മാപ്പപേക്ഷ നൽകേണ്ടിവന്നു ഡോക്ടർജിയുടെ അനുഭവം രോഗികളുടെ എണ്ണം കൂടി വന്നിട്ടും വിവരം മറച്ചു വെക്കാൻ ആരോഗ്യ പ്രവർത്തകരെ പ്രേരിപ്പിച്ചു മാധ്യമങ്ങൾക്ക് കർശന വിലക്കുള്ള ചൈനയിൽ നിന്നും വാർത്തകൾ ഒന്നും പുറത്തു വന്നില്ല തീവ്ര ദേശീയതയുടെ വികാര തള്ളിച്ചയിൽ സത്യം കുഴിച്ചു മൂടപ്പെട്ടു സർക്കാരിന്റെ വീഴ്ചകൾ കാട്ടിയ അമേരിക്കൻ മാധ്യമങ്ങളെ രാജ്യത്തിൽ നിന്നും പുറത്താക്കുകയും കൂടി ചെയ്തു ലീ ജെ ചൈനീസ് സ്വാധീനത്തിന് മുൻപിൽ മുട്ടുകുനിച്ച ലോകാരോഗ്യസംഘടന ലീ ഭരണകൂടത്തോട് വിശദീകരണം ചോദിച്ചില്ല എന്ന് മാത്രമല്ല ചൈനയുടെ നടപടികളെ പുകഴ്ത്തുകയും ചെയ്തു വിനോദസഞ്ചാരി സീസൺ എത്തിയ കോവിൽ 19 ഇറ്റലിയെ തകർത്തു അറിഞ്ഞതും ഭരണകൂടത്തിന്റെ പിടിപ്പുകേടും ജനനിസഹകരണവും മൂലമാണ് വടക്കൻ ഇറ്റലിയിലെ ലൊബാടി മുതൽ രാജ്യത്തിന് സാമ്പത്തിക തലസ്ഥാനമായ മിലാൻ അടക്കം അതിസമ്പന്ന താമസിക്കുന്ന മേഖലകളിലാണ് രോഗം ആദ്യമെത്തിയത് ലോബാടിൽ ഫെബ്രുവരി 18നാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിൽ പോയിട്ടേ ഇല്ലാത്ത ആ ചെറുപ്പക്കാരനെ ങ്ങനെ രോഗം കിട്ടി എന്നത് അജ്ഞാതമായിരുന്നു പക്ഷേ ആദ്യ രോഗിയെ തുടക്കത്തിലെ ഐസൊലേഷൻ ചെയ്യുന്നതിനോ കോവിഡ് പരിശോധന നടത്തുന്നതിനു ആരോഗ്യമേഖല തയ്യാറായില്ല അയാളിൽനിന്ന് ആരോഗ്യപ്രവർത്തകർ അടക്കം നിരവധി പേർക്ക് രോഗം പകർന്നു കിട്ടി ചൈനീസ് പൗരന്മാർ ധാരാളംആയി ജോലി ചെയ്യുന്ന രാജ്യം എന്നതും സർക്കാർ ഗൗരവമായി എടുത്തില്ല വളരെ പെട്ടെന്ന് റോമിലും കോവിഡ്19 എത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന ഒരു ആശുപത്രിയാണ് ദുരന്തത്തിന് ഉത്തരവാദി എന്ന് സ്ഥാപനത്തിന്റെ പേരിൽ പറയാതെ ഇറ്റാലിയൻ പ്രധാനമന്ത്രി ജുസഫേ കോന്ദേ കുറ്റപ്പെടുത്തി പക്ഷേ അപ്പോഴും യാത്ര വിലക്കുകളോ വിമാനത്താവളങ്ങൾ പരിശോധനകൾ കർശനം ആക്കിയിട്ടില്ല വടക്കൻ ഇറ്റലിയിൽ വ്യാപാരസ്ഥാപനങ്ങളും സ്കൂളുകളും എല്ലാം കുറച്ചെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ തടസ്സം ഏർപ്പെടുത്തിയിട്ടില്ല സർക്കാരിന്റെ അയഞ്ഞ നിലപാടുകൾ മുതലെടുത്ത് ജനം പള്ളികളിലും പമ്പുകളിലും ബീച്ചുകളും കൂട്ടംകൂടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് സ്വാതന്ത്ര്യ സഞ്ചാരം അനുവദിക്കുന്ന ഷെഖൻ വിസ താൽക്കാലി മായി നിർത്തലാക്കണമെന്ന ആവശ്യവും ഇറ്റാലിയൻ സർക്കാർപരിഗണിച്ചില്ല മാത്രമല്ല രോഗവ്യാപനത്തിന് ഗൗരവവും കുറച്ച് കാണിച്ചു മറ്റു രാജ്യങ്ങളിലെ അതിർത്തി അടയ്ക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ ഇറ്റലി ശ്രമിച്ചു ബ്രിട്ടൻ ആണ് തുടക്കത്തിൽ കാണിച്ച അനാസ്ഥയുടെ ടിക്ക് ഫലം അനുഭവിക്കുന്ന മറ്റൊരു രാജ്യം. ജനുവരി 29നാണ് യുകെയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് മാർച്ച് 4 ആകുമ്പോഴേക്കും ബത്തേരിയിൽ എത്തി അപ്പോഴും സമ്പൂർണ്ണ അടച്ചിടിലിനെ ബോറിസ് ജോൺസൺ സർക്കാർ തയ്യാറായില്ല പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ റിപ്പോർട്ട് ചെയ്യണം എന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശം. പ്രതിരോധ മരുന്നുകളിലൂടെ കോവിഡ് സമൂഹ വ്യാപനം തടയാൻ ആവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശം സർ പാട്രിക് വലെൻസിന്റെ നിലപാട് ഇതെല്ലാം വിശ്വസിച്ചു പ്രധാനമന്ത്രി താൻ ഹർത്താൽ ഹസ്തദാനം പോലും ഒഴിവാക്കിയിട്ടില്ലെന്ന് അവകാശപ്പെട്ടു മാർച്ച് 10 ആയപ്പോൾ ബ്രിട്ടീഷ് ആരോഗ്യമന്ത്രി നാഥ് ഗോവിന്ദ് അടക്കം കോവിഡ് പിടികൂടി വലിയ നിയന്ത്രണങ്ങൾ ജനങ്ങളെ അസ്വസ്ഥരാക്കും എന്ന്സർക്കാറിന്റെ നിലപാടാണ് കോവിഡ് രാജ്യത്ത് പടർന്നുപിടിക്കാൻ ഇട ആക്കിയത് എന്നാൽ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തി ഇതോടെ അതുവരെ പറഞ്ഞത് എല്ലാം തിരുത്തി ബോറിസ് ജോൺസൺ നിയന്ത്രണങ്ങൾ കർശനമാക്കി പക്ഷേ അപ്പോഴേക്കും രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നിരുന്നു ചൂടുകൂടുമ്പോൾ കൊറോണ വൈറസ് നശിച്ചു പോകുമെന്ന് സിദ്ധാന്തവുമായി ആദ്യം രംഗത്തെത്തിയതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഉണ്ടായിരുന്നു എന്നെ കുറ്റപ്പെടുത്തുപോഴും മോഹ വ്യാപനം എന്ന ആശങ്കയെ പ്രസിഡന്റ് തള്ളി. മേരിലാൻഡ് പ്രസിഡന്റ് പ്രമുഖ റിപ്പബ്ലിക് നേതാക്കളും പങ്കെടുത്ത പരിപാടിയിൽ ഒരു കോവിഡ് ബാധിതൻ ഉണ്ടായിരുന്നു എന്നത് വൈറ്റ് ഹൗസിനെ ആശങ്കയിൽ ആക്കി സെനറ്റർ ട്രേഡ് റൂസ് അടക്കം നിരീക്ഷണത്തിൽ ആയി ഒടുവിൽ പ്രസിഡന്റും സ്വയം പരിശോധനയ്ക്ക് വിധേയനായി ലോകാരോഗ്യസംഘടന മഹാമാരി എന്ന് പ്രഖ്യാപിച്ചതോടെ യാത്ര വിലക്കുകൾ അടക്കം കർശന നിയന്ത്രണങ്ങളുമായി ട്രംപ് സർക്കാർ രംഗത്തിറങ്ങി നൂറ്റാണ്ടിന്റെ മഹാമാരിയെ നേരിടുന്നതിൽ പലതാല്പര്യങ്ങൾ മുൻനിർത്തി രാഷ്ട്രത്തലവന്മാർ സ്വീകരിച്ച സമീപനം ആണ് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിയന്റെ ഒരു കാരണം സുതാര്യവും പക്വത ഉള്ളതുമായ ഭരണ നയങ്ങൾക്കേ ഈ യുദ്ധഭൂമിയിൽ മറഞ്ഞിരിക്കുന്ന ശത്രുവിനെ തോൽപ്പിക്കുവാൻ ആകൂ ലോകത്തെ വൻ ശക്തി രാജ്യങ്ങളുടെ പരാജ്യങ്ങളിൽ പാഠമുൾക്കൊണ്ട് ആവണം ഇന്ത്യ അടക്കമുള്ളവർ കോവിഡ് 19 ന് എതിരായ പോരാട്ടത്തിന് ഇറങ്ങാൻ നമ്മുടെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന് വേണ്ടി ആദ്യം തന്നെ എടുത്ത തീരുമാനങ്ങൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ദൈവത്തിന്റെ നാടായ കേരളത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനങ്ങളും ഈ കൊറോണ എന്ന മഹാമാരിയെ പിടിച്ചു കെട്ടുന്ന ഡോക്ടർമാർ നേഴ്സുമാർ പോലീസുകാർ ജനപ്രതിനിധികൾ മന്ത്രിമാർ എന്നിവർക്കും കോവിഡിന്റെ ഈ സങ്കട കാലത്തും എല്ലാ മേഖലയിലെ തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടുത്തി നാടിന്റെ രക്ഷക്കായി വീട്ടിൽ ഇരിക്കുന്നവരോടും തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന ഈ മെയ് 1 തൊഴിലാളി ദിനമായ ഇന്ന് ഞാൻ എല്ലാവർക്കും നമ്മുടെ രാജ്യത്തിന് നമ്മുടെ ഭരണഘടനയോട് ചേർന്ന് സഹകരിക്കുന്ന എല്ലാ ജനങ്ങളോടും വിനീതമായ വിജയ പ്രാർത്ഥനയും നന്ദിയും കടപ്പാടും അർപ്പിച്ചു കൊള്ളുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം