എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/സായംകാലക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
സായംകാലക്കാഴ്ച

സ്കൂളുവിട്ട് വരുമ്പോഴുള്ള സായം കാല കാഴ്ചകളേക്കാൾ മനോഹരമായ കാഴ്ചയും അനുഭവവും മറ്റെവിടെ നിന്നും ലഭിക്കുകയില്ല. കരിയിലകളുടെ ഇടക്ക് നിന്ന് താളം തുള്ളുന്ന കരിയിലകിളികളും മരകൊന്പുകളിൽ ഇരിക്കുന്ന ഇരട്ടവാലൻ കിളികളും മറ്റി ചില കൗതുക കാഴ്ചകളാണ്. പഴുത്തുലഞ്ഞു നിൽക്കുന്ന വരിക്ക ചക്കയിൽ നിന്ന് ചുള കൊത്തിയെടുക്കുന്ന കാക്കയും അണ്ണാനും, പാടങ്ങളിൽ മെഴുകിയിരിക്കുന്ന കാലികളും , ആകാശത്ത് വില്ല് പോലെ പായുന്ന കാക്കകളും, ഇടക്കിടക്ക് എത്തിപോകുന്ന ചെറു ചാറ്റൽ മഴയും, പിന്നീട് നമ്മൾ ഒട്ടും വിസ്മരിക്കാൻ പാടില്ലാത്ത ഒന്നുണ്ട്. അന്പലങ്ങളിൽ നിന്ന് മുഴങ്ങുന്ന ഗാനങ്ങൾ ചെറു കാറ്റത്ത് ആകാശം മുട്ടെ വളർന്നു നിൽക്കുന്ന തേക്കിൽ നിന്ന് പൊഴിയുന്ന വെള്ളം പൂക്കളുംഅങ്ങനെപ്രകൃതിയിലേക്ക ഊർന്നിറങ്ങുന്പോഴായിരിക്കും സൂര്യൻ‍ മാമലകളുടെ ഇടയിലേക്ക് മറയുന്നത്

ആദിത്യ.പി.വി.
10 B മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ