മൗനമായി മാറുന്നു ഞാനെന്ന -
ഭാവം, ഓർമയായി തീരുന്നു -
ഞാനെന്ന ഭാവം
പുലരിയോടൊപ്പം ഉയരാൻ-
കൊതിക്കുന്നു
മോഹങ്ങൾ പൂക്കുവാൻ -
കാത്തിരുന്നു
ഞാനെന്ന ഭാവത്തിൻ
അർത്ഥം അറിയാതെ -
തോൽക്കുമോ ജീവിത -
വഴിത്താരയിൽ
അറിയാതെ നിറയുന്നു
ഉൾത്തടങ്ങളിൽ ഭീതിതൻ -
പേടിപെടുത്തുന്ന രൂപം
മൗനമായി മാറുന്നു ഞാനെന്ന -
ഭാവം