എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ്/ചരിത്രം
ഇടയാറന്മുള പരവംമണ്ണിൽ ശ്രീമാൻ നാരായണൻ അവർകൾ സ്‌കൂളിന് ആവശ്യമുള്ള സ്ഥലം ദാനമായി നൽകി. ഈ സ്ഥലത്ത് 1910ൽ സ്‌കൂളിന്റെ താത്കാലിക ഷെഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. പിന്നീട് സ്ഥിരമായ കെട്ടിടം പണിയുകയും നി.വ.ദി.ശ്രീ. ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ ആശീർവാദത്തോടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
ഈ സ്‌കൂളിന്റെ ആരംഭകാലം മുതൽ ഇടശ്ശേരിമല കൈപ്പള്ളിൽ പുത്തൻവീട്ടിൽ ശ്രീ. കെ. എൻ. കിട്ടുപിള്ള 40 വർഷം പ്രഥമാധ്യാപകനായിരുന്നതും ഇതിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചതും പ്രത്യേകം സ്മരണീയമാണ്.
2010-ൽ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ സ്‌കൂൾ കെട്ടിടം ആകർഷകമാക്കി. കളരിക്കോട് പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണിത്. പ്രളയബാധിതകാലത്ത് ദുരിതാശ്വാസക്യാമ്പായും ഇലക്ഷൻ കാലത്ത് പോളിംഗ് ബൂത്തായും ഈ സ്‌കൂൾ നിലനിൽക്കുന്നു. കഴിഞ്ഞ 110 വർഷമായി വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊï് ഈ സരസ്വതീക്ഷേത്രം ഇടയാറന്മുള മണ്ണിൽ അഭിമാനത്തോടെ നിൽക്കുന്നു.