എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്


.ഈ സ്ഥാപനം ഒരു പ്രാർത്ഥനാലയം എന്ന നാമധേയത്തിലാണ് നിർമ്മിക്കപ്പെട്ടത് . 1049 ൽ ആരംഭിച്ച ഈ പ്രാർത്ഥനാലയം അന്നത്തെ ആത്മീയ ആചാര്യനായിരുന്ന പരേതനായ മൂത്താമ്പക്കൽ ശ്രീ.സാധു കൊച്ചുകുഞ്ഞുപദേശിയുടെയും ളാക സെൻതോം മാര്ത്തോമ ഇടവക വികാരി യെശ;ശരീരനായ എ.ജി. തോമസ് കശീശ്ശായുടെയും ആത്മീയ ഉണർവിന്റെ ഫലമായി 1060 ആയപ്പോഴേക്കും പള്ളിക്കൂടം എന്ന നിലയിൽ  തുടക്കം കുറിച്ചിരുന്നു .ഈ വിദ്യാലയം ആരംഭിച്ചപ്പോൾ ഒന്നാമത്തെ അധ്യാപകനായി അവരോധിക്കപ്പെട്ടത് മഹാകവി കെ.വി.സൈമണിന്റെ മൂത്ത ജ്യേഷ്ടൻ ശ്രീ.കെ.വി. ചെറിയാൻ അവറുകളായിരുന്നു. 1064 ൽ നാലു ക്ലാസ്സോടുകൂടി ഒരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർന്നു.അപ്പോൾ ഒന്നാമത്തെ ഹെഡ്‍മാസ്റ്ററായി നിയമിച്ചതും ശ്രീ..കെ.വി ചെറിയാൻ അവറുകളെ തന്നെയായിരുന്നു.അന്നുമുതലെ ഈ സ്കൂൾ മാർത്തോമാ മാനേജമെന്റിന്റെ കീഴിലായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .എം .റ്റി .എം .പി എന്നായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ നാമം.കൊല്ലവർഷം 1072 മുതൽ മഹാകവി കെ.വി.സൈമൺ ഈ സ്കൂളിൽ അധ്യാപകനായും 1075 മുതൽ 1092 വരെ ഹെഡ്‍മാസ്റ്ററായും ജോലി നോക്കിയിട്ടുണ്ട്.1104 ലും പുതുക്കിപ്പണിഞ്ഞിട്ടുള്ളതായും കാണുന്നു.സ്കൂൾ നിൽക്കുന്ന സ്ഥലം മഹാകവി കെ.വി. സൈമണിന്റെ പിതാവ് ശ്രീ.വർഗീസ് അവറുകൾ പ്രാർത്ഥനാലയത്തിനു വേണ്ടി വാക്കാൽ ദാനം ചെയ്തിട്ടുള്ളതാണ് .ഈ സ്ഥാപനത്തിൽ ശ്രീ.എം.എസ്.തോമസ് ,ശ്രീ.കെ.വി.വർഗീസ് ,ശ്രീമതി.ശോശാമ്മ തോമസ് എന്നിവർ മുൻകാലങ്ങളിൽ പ്രഥമ അധ്യാപക പദവി അലങ്കരിച്ചിട്ടുണ്ട്.ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായ സർവ്വശ്രീ എം.എസ് .തോമസ് ,കെ.വി.വർഗീസ് , കെ.പി. ജോസഫ് തോമസ് , എ.ജി.മറിയാമ്മ, ശ്രീമതി.മേരി മാത്യു, വത്സമ്മ.എസ് എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ഏപ്രിൽ 25 മുതൽ ശ്രീമതി.ബിനു സൂസൻ ജോർജ് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്  ആയി സേവനമനുഷ്ഠിച്ചു വരുന്നു. ഇന്നും കോഴിപ്പാലം ജംഗ്ഷനിൽ കുന്നിൻചെരുവിൽ കെടാവിളക്കായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു ഈ വിദ്യാലയം.