എം.യു.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ മരണത്തിന്റെ മടിത്തട്ടിൽ
മരണത്തിന്റെ മടിത്തട്ടിൽ
" മോനേ അപ്പു, നീ റെഡിയായില്ല? വേഗം വേണം."അമ്മഅപ്പുവിനോട് പറഞ്ഞു. " ആ, അമ്മേ ഈ പാന്റ് ഇട്ട് തരുമോ?" "വാ"അമ്മ പറഞ്ഞു.അമ്മ പാന്റ്ഇ ട്ട്കൊടുക്കുന്നതിനിടക്ക് ചോദിച്ചു. "എന്റെ പൊന്നുമോന് എന്താവേണ്ടത്?" അപ്പോൾ അപ്പു പറഞ്ഞു ചോക്ലേറ്റും ബിസ്കറ്റും പിന്നെ.... പിന്നെ... ഞാൻ മാർക്കറ്റിന്ന് പറയാം". അമ്മ തലയാട്ടിക്കൊണ്ട് പറഞ്ഞു. " ഉം.. എന്നാ വേഗം എന്റെചെരുപ്പ് എടുക്കൂ " അപ്പു ചെരുപ്പ് എടുത്തു കൊടുത്തു അമ്മ ചെരുപ്പ് ഇട്ട ശേഷം അപ്പുവിന് ഒരു ഉമ്മ കൊടുത്തു അവരുടെ ബസ് യാത്രയിൽ എന്തെല്ലാം സാധനങ്ങൾ വാങ്ങണം എന്നായിരുന്നു അപ്പുവിന്റെ ചിന്ത പരസ്യത്തിൽ കാണുന്ന ബിസ്ക്കറ്റ് നൂഡിൽസ് ഐസ്ക്രീo എല്ലാം രുചിച്ചു നോക്കണമെന്ന് അവൻ ചിന്തിച്ചു അങ്ങനെ അവർ സൂപ്പർ മാർക്കറ്റിലെത്തി. അവിടെ വെച്ച് അമ്മയുടെ സുഹൃത്തിനോട് സംസാരിക്കാരിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു "മോന് ഇഷ്ടമുള്ളതൊക്കെ എടുത്തോളൂ" അവൻ വളരെ സന്തോഷത്തോടെ പരസ്യത്തിൽ കണ്ടതെല്ലാം എടുത്തു വെച്ചു.ഇതു ' കണ്ട സുഹൃത്ത് പറഞ്ഞു " സുമിത്രേ ഇതൊന്നും മക്കൾക്ക് വാങ്ങിക്കൊടുക്കല്ലേ ' പക്ഷെ അമ്മ അതത്ര കാര്യമാക്കിയില്ല മാത്രമല്ല അവൻ പറയുന്നതൊക്കെ വാങ്ങിച്ചു കൊടുത്തു.ഒരു ദിവസം അപ്പുവിന് പനിയും വയറുവേദനയും ഉണ്ടായി മാത്രമല്ല, ഇടക്കിടെ ഛർദ്ധിക്കുന്നുമുണ്ടായിരുന്നു.അമ്മ പെട്ടെന്നു തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുന്ന് ഡോക്ടർമെഡിക്കൽ കോളേജിലക്ക് കൊണ്ട് പോവാൻ പറഞ്ഞു.അമ്മ ആകെ പരിഭ്രമിച്ചു.ഡോക്ടർ അവന് ക്യാൻസറാണെന്ന് പറഞ്ഞു. അത് കേട്ട അമ്മയുടെ പൊട്ടിക്കരഞ്ഞു അമ്മ ഡോക്ടറോട് അതിന് കാരണമെന്താണെന്ന് ചോദിച്ചപ്പോൾ "പരസ്യത്തിൽ കാണുന്ന രുചികൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന കെമിക്കൽസ് ചേർക്കുന്നത് വയറിനും മറ്റു അവയവങ്ങൾക്കും തകരാറാകും. ഉദാ: നൂഡിൽസ്, ചോക്ലേറ്റ് അതൊക്കെ കൂടികളെ പെട്ടെന്നു തന്നെ അഡിപ്റ്റ് ആക്കും. അതുതന്നെയാണ്അപ്പുവിനും സംഭവിച്ചത്.അതാണ് അവന് ക്യാൻസർ എന്ന മാരകരോഗം പിടിപ്പെട്ടത്.ഇതിന് മരുന്നൊന്നുമില്ല. സോറി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല." ഇത് കേട്ടപ്പോൾ അമ്മ തളർന്നു പോയി.അധികം വൈകാതെത്തനെ ആ പിഞ്ചു പൈതൽ മരിച്ചു, . പരസ്യത്തിലുമൊക്കെ കാണുന്ന കെമിക്കൽ സ് ചേർത്ത സാധനങ്ങൾ കുട്ടികൾക്ക് വല്ലപ്പോഴു വാങ്ങിക്കൊടുക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യരുത്. അല്ലെങ്കിൽ നാ ളത്തെ തലമുറയിലെ വരദാനങ്ങളായ നമ്മുടെ കുട്ടികൾ നശിക്കും. അതിനാൽ നമ്മൾ എപ്പോഴും ഒറ്റക്കെട്ടായി നിൽക്കണം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ