എം.യു.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/വൈകുണ്ഠപൂരം

Schoolwiki സംരംഭത്തിൽ നിന്ന്
വൈകുണ്ഠപുരം

ഒരു മനോഹരമായ ഗ്രാമം ഉണ്ടായിരുന്നു .ആ ഗ്രാമത്തിൽ സമൃദ്ധിയും സന്തോഷവും കളിയാടി യിരുന്നു. അതിശയപ്പെടുന്ന ഗ്രാമമായിരുന്നു അത് .കാരണം കേരളത്തിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തിരഞ്ഞെടുത്തത് ആ ഗ്രാമമായിരുന്നു അയ്യോ ഞാൻ ഈ ഗ്രാമത്തിന് പേര് പറഞ്ഞില്ലല്ലോ .ഈ ഗ്രാമത്തിൻറെ പേരാണ് വൈകുണ്ഠപുരം ആ ഗ്രാമത്തിൽ അനേകം കുടുംബങ്ങൾ താമസിക്കുന്നുണ്ട് എല്ലാവരും വളരെ അധികം അധ്വാനികൾ ആയിരുന്നു. അവിടെ അവർ ഒരുപാട് കൃഷി ചെയ്യുന്നുണ്ടായിരുന്നു അവിടെ ഉള്ളവർ വീട്ടാവശ്യങ്ങൾക്കും കൃഷിക്കും ഒരു പുഴയിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഒരിക്കലും നാളിതു വരെ ഗ്രാമത്തിലുള്ളവർ വരൾച്ച എന്താണെന്ന് അറിഞ്ഞിരുന്നില്ല ആ പുഴയും ചുറ്റുപാടും വളരെ വൃത്തിയുള്ളതായിരുന്നു അങ്ങനെ വർഷകാലം വസന്തകാലം ശിശിരകാലം എല്ലാം കടന്നുപോയി ഒരുദിവസം കോട്ടും സൂട്ടും എല്ലാം ധരിച്ച കുറച്ചു പരിഷ്കാരികൾ അവിടെ എത്തിച്ചേർന്നു അവർ പുഴക്കരയിലേക്ക് വരികയും അവിടെ ഉള്ള വിശാലമായ സ്ഥലം സന്ദർശിച്ച് മടങ്ങുകയും ചെയ്തു . പിന്നെ ഗ്രാമത്തിൽ ഉള്ളവരെല്ലാം വിളിച്ചുവരുത്തി അധികാരി പറഞ്ഞു, ഇവിടെ ഇവർ ഒരു ഫാക്ടറി നിർമ്മിക്കാൻ പോവുകയാണ് ഈ ഗ്രാമത്തിൽ ഉള്ളവർക്കെല്ലാം ഈ ഫാക്ടറിയിൽ ജോലി ലഭിക്കും നല്ല ശമ്പളവും കിട്ടും "എന്ന് പറഞ്ഞു ആദ്യം അവർ നിരസിച്ചെങ്കിലും പിന്നീട് അവർ സമ്മതം മൂളിl വൈകാതെ അവിടെ ഒരു ഫാക്ടറി പൊങ്ങി വന്നു lപുഴക്കരയിലെ പാഠങ്ങൾ മണ്ണിട്ടുനികത്തി ആണ് അവിടെ ഫാക്ടറി നിർമ്മിച്ചത് ഗ്രാമത്തിൽ ഉള്ളവർക്കെല്ലാം ജോലി കിട്ടിl അങ്ങനെ നാളുകൾ കഴിഞ്ഞു അതുവരെ മാലിന്യങ്ങൾ ഇല്ലാതിരുന്ന ഗ്രാമത്തിൽ മാലിന്യങ്ങൾ കണ്ടുതുടങ്ങി lഫാക്ടറിയിലെ മാലിന്യങ്ങൾ പുഴയിലേക്ക് പുറംതള്ളാൻ തുടങ്ങുകയും ചെയ്തുl ഫാക്ടറിയിലെ പുക അന്തരീക്ഷത്തിൽ കലർന്നു വരൾച്ചയും രോഗങ്ങളും ഗ്രാമവാസികൾ അറിഞ്ഞുതുടങ്ങിl ഗ്രാമവാസികൾ എല്ലാം ഒരു യോഗം ചേർന്ന യോഗത്തിൽ ഗ്രാമവാസികൾ ഓരോരുത്തരായി തങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകൾ പറയുകയും ചെയ്തുl അതിനെല്ലാം കാരണം ഗ്രാമത്തിലെ ഫാക്ടറി ആണെന്ന് മനസ്സിലാക്കിയ ഗ്രാമവാസികൾ ഒരു തീരുമാനമെടുത്തു lജനങ്ങൾക്കും പരിസരത്തിനും നാശം വരുത്തുന്ന ആ ഫാക്ടറി അടച്ചു പൂട്ടാൻ തീരുമാനിച്ചു .അതിനു വേണ്ടപ്പെട്ടവരെ അറിയിക്കുകയും സമരസന്നാഹങ്ങൾ തുടങ്ങുകയും ചെയ്തു ഗ്രാമവാസികൾ. ഗ്രാമവാസികളുടെ അതികഠിനവും ശ്രമകരവുമായ സമരത്തിനൊടുവിൽ ഗ്രാമവാസികൾ വിജയിക്കുകയും ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു .പിന്നീട് ഗ്രാമവാസികൾ തങ്ങളുടെ അബദ്ധം മനസ്സിലാക്കി തങ്ങളുടെ പഴയ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു.

ശിഖ പി
7ബി എം യു പി എസ് തവനൂർ, മലപ്പുറം, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ