ലോകം വിറക്കുന്നു
കൊറോണതൻ ഭീതിത പേരുകേട്ട്...
മരണഭീതിയിലുഴലുന്നു മനുജനം..
കാണാനില്ലാത്ത കേട്ടറിയുന്ന..
ഭീകരരൂപിയേയോർത്ത്..
ഇന്നു വിടചൊല്ലുമവൻ, നാളെയെന്നോർത്ത് -
കഴിയവേ...
ഭീകര നൃത്തം ചവിട്ടി ധരണി-
യുഴുതു മറിക്കുന്നുവാ അദൃശ്യരൂപി
വിണ്ണിലെ മാലാഖമാർ കണ്ണീർ-
പൊഴിക്കുമ്പോൾ
മണ്ണിലെ മാലാഖമാർ കൃപ ചൊരിഞ്ഞീടു-
ന്നുവർ തൻ ജീവിതം ദാനമേകി..