എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധ ശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിലൂടെ

രോഗിയായി ചികിൽസ തേടുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. : അതിന് ആരോഗ്യമുള്ള ശരിരം വേണം. എങ്കിൽ ഒരു പരിധി വരെ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. അതിന് പരിസ്ഥിതി സൗഹ്യദവും ശുചിത്വവും വളരെ പ്രധാനമാണ്. ശരിരത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശക്തിക്കും മാനസികാരോഗ്യവും ഒഴിച്ചു കൂടാനാവാത്തതാണ് .നല്ല ബന്ധങ്ങളും സൗഹൃദങ്ങളും നമ്മെ മാനസികാരോഗ്യമുള്ള വരാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്..നമ്മുടെ നിലനിൽപ്പിനുള്ള എല്ലാ കാര്യങ്ങളും പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. അത് നമ്മൾ ഫലപ്രദമായി ഉപയോഗിക്കാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണം, . സൂര്യ പ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ . D- മുതൽ നമ്മുടെ പാടത്തും പറമ്പിലുമുള്ള ചെടികളിലും മരങ്ങളിലുമുള്ള ഫലങ്ങളും ഇലകളും മണ്ണിനടിയിലുള്ള കിഴങ്ങ് വർഗങ്ങൾ വരെ നമുക്കുള്ള ഭക്ഷണങ്ങളും ഔഷങ്ങളും ആണ് - മാരകമായ കീടനാശിനികൾ തളിച്ച പച്ചക്കറി കളും , ക്യ ത്രിമ രാസപദാർത്ഥങ്ങൾ ചേർത്ത് സ്വാദിഷ്ഠമാക്കിയ ഫാസ്റ്റ് ഫുഡും നമ്മൾക്ക് തരുന്നത് പോഷകങ്ങളല്ല, മറിച്ച് ഭാവിയിലേക്കുള്ള മാറാ രോഗങ്ങളാണ്. ശാസ്ത്രത്തിലും ടെക്നോളജിയിലും അനുദിനം മുന്നേറേണ്ട നാം ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു നൂറ്റാണ്ട് പിറകോട്ട് പോയേ പറ്റൂ. നമ്മുടെ ചുറ്റുപാടുകളും വെള്ളവും സൂര്യ പ്രകാശവും എല്ലാം പരമാവധി പ്രയോജനപ്പെടുത്തി, നമുക്ക് കഴിക്കാനുള്ള ഭക്ഷണത്തിന്റെ ഒരു ഭാഗമെങ്കിലും ഉൽപ്പാദിപ്പിക്കാൻ നമുക്ക് കഴിയണം. ആരോഗ്യം ഉള്ള ഒരു തലമുറക്ക് വേണ്ടി എല്ലാവർക്കും ഒന്നിച്ചു പ്രവർത്തിക്കാം ......

നാദിയ മറിയം
5 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം