എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഇങ്ങനെയും ഒരു അവധിക്കാലം. പുതിയ പാഠങ്ങൾ മനുഷ്യസമൂഹത്തിനു പകർന്നു നൽകിയ കൊറോണക്കാലം. ചരിത്രത്തിലാദ്യമായി 'ലോക്ക് ഡൗണി'ലൂടെ കടന്നു പോവുകയാണ് നാം. വെളിയിലിറങ്ങിയാൽ പോലീസ് പിടിക്കും അല്ലെങ്കിൽ കൊറോണ പിടിക്കും എന്നുള്ള ഭീതിയിൽ കൂട്ടിലടച്ച കിളികളെ പോലെ നാമിരിക്കുന്നു .കൊറോണ വൈറസ് മനുഷ്യനെ ശുചിത്വം പഠിപ്പിച്ചു , പ്രകൃതി എല്ലാവർക്കുമുള്ള താ ണെന്ന് ഓർമ്മപ്പെടുത്തി, കാടുകൾ അതിന്റെ ഉടമകൾക്ക് തിരിക്ക കൊടുത്തു ,ആകാശത്തിനു മലിനീകരണത്തിൽ നിന്ന് മുക്തി നേടിക്കൊടുത്തു, നദികളിലൂടെ ശുദ്ധജലം ഒഴുകാൻ തുടങ്ങി. പണ്ട് വീടിന്റെ ഉമ്മറപ്പടിയിൽ നിന്ന് വിരുന്നു കാരെ സ്വീകരിച്ചിരുന്ന കിണ്ടി ഇന്ന് ഒരു അലങ്കാര വസ്തുവായി മാറിയിരിക്കുന്നു. ഈ കൊറോണക്കാലം ഇതെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നു .

യദുനന്ദ് .കെ
5 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം