എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം

മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം.

മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്.

കോട്ടയം എന്ന നാമം

രണ്ട് മലയാള പദങ്ങൾ ചേർന്ന് രൂപപ്പെട്ടത് എന്ന് വിശ്വസിക്കുന്നു. തെക്കുംകൂർ രാജാവിന്റെ താരം ഒരു കോട്ടയാൽ സംരക്ഷിക്കപ്പെട്ടിരുന്നു. മലയാളം പദമായ കോട്ട, അകം ചേർന്നാണ് കോട്ടയ്ക്കകം (കോട്ടയുടെ അകത്ത് )ആയത്. അത് പിന്നീട് കോട്ടയം ആയി മാറി.

ഭൂപ്രകൃതി

കോട്ടയത്ത് ജില്ലയുടെ തെക്കുഭാഗത്ത് പത്തനംതിട്ട ജില്ലയും, പടിഞ്ഞാറ് ഭാഗത്ത് ആലപ്പുഴ ജില്ലയും,  വടക്കുഭാഗത്ത് എറണാകുളം ജില്ലയും, കിഴക്ക്, വടക്ക് കിഴക്ക് എന്നീ ഭാഗത്തായി ഇടുക്കി ജില്ലയും അതിർത്തി പങ്കിടുന്നു.

ചില നദീതീരത്തിനും വേമ്പനാട് കായൽ തീരത്തുമായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് കോട്ടയം.  എക്കൽ മണ്ണിനാൽ സമ്പുഷ്ടമാണ് കോട്ടയം.ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥ ആണ് കോട്ടയത്തിന്റെ കാലാവസ്ഥ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സിഎംഎസ് കോളേജ്

കേരളത്തിലെ ആദ്യ കോളേജ് ആയ സിഎംഎസ് കോളേജ് സ്ഥിതി ചെയ്യുന്നത് കോട്ടയത്താണ്. 1817 ലാണ് സിഎംഎസ് കോളേജ് നിലവിൽ വന്നത്.

  • ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി

കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച കോട്ടയം പഴയ സെമിനാരി അഥവാ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി കോട്ടയം നഗരിയിലാണ് സ്ഥിതി ചെയ്യുന്നത്.

  • ബസേലിയോസ് കോളേജ്
  • ബി.സി.എം കോളേജ്
  • എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ
  • മൗണ്ട് കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ
  • സെൻറ് ആൻസ് ഹയർസെക്കൻഡറി സ്കൂൾ
  • ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ
  • സെൻറ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്എസ്എസ്

ശ്രദ്ധേയരായ വ്യക്തികൾ

കോട്ടയം നഗരത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിത്വമാണ് കെ സി മാമൻ മാപ്പിള. മലയാള മനോരമയുടെ പ്രധാന പത്രാധിപനും സ്ഥാപകനും ആയിരുന്നു അദ്ദേഹം. ഒരു മാതൃക അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. എംഡി സെമിനാരി സ്കൂളിലെ പ്രധാന അധ്യാപകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഓർത്തഡോക്സ് സുറിയാനി സഭയുടെ മുൻനിര പോരാളികളിൽ ഒരുവൻ ആയിരുന്നു അദ്ദേഹം. ശ്രീ മൂലം പ്രജാസഭയിലെ അംഗം കൂടിയായി അദ്ദേഹം പ്രവർത്തിച്ചു.

ചിത്രശാല