എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/2024-25
ഹെപ്പറ്റൈറ്റിസ് ദിനാചരണം
2024 July 9 ഹെപ്പറ്റൈറ്റിസ് ദിനാചരണം ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് എം.ജെ വി .എച്ച്.എസ്.എസ് വില്യാപ്പള്ളി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഹെപ്പറ്റൈറ്റിസ്, മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. സി എച്ച് സി വില്യാപ്പള്ളിയിലെ ശ്രീ, ബാബു | ( ഹെൽത്ത് ഇൻസ്പെക്ടർ) ശ്രീ,പ്രകാശൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ന്യൂസ് പേപ്പർ ആൻഡ് സ്ക്രാപ്പ് ചലഞ്ച്
JULY 11 2024 എം ജെ വി എച്ച് എസ് എസ് വില്ല്യാ പള്ളി രണ്ടാം വർഷ വളണ്ടിയേഴ്സ് ന്യൂസ് പേപ്പർ ആൻഡ് സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് സ്നേഹം പെയിൻ ആന്റ് പാലിയേറ്റീവ് സെൻ്ററിന് മരുന്നു കിറ്റ് കൈമാറുന്നു.
ഹിരോഷിമ നാഗസാക്കി ദിനം
09/08/2024 ഹിരോഷിമ നാഗസാക്കി ദിനം ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എം. ജെ. വി. എച്ച്.എസ്.എസ് വില്ല്യാപ്പള്ളി - എൻ .എസ് .എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നീ പരിപാടികളോടെ ആചരിച്ചു.
സ്വാതന്ത്ര്യ ദിനക്വിസ് മത്സരം
Aug 15 സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായ് .എം ജെ വി എച്ച് എസ് വില്യാപ്പള്ളി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനക്വിസ് മത്സരം നടത്തി.ശ്രീ മാത്യു സാർ ക്വിസ് മാസ്റ്ററായ മത്സരത്തിൽ NSS വളണ്ടിയർ മുഹമ്മദ് അഷ്‌കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.