എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ജൂനിയർ റെഡ് ക്രോസ്
2022-23 വരെ | 2023-24 | 2024-25 |
EMJAY VHSS വില്ല്യപ്പള്ളി ജെ .ആർ .സി വിഭാഗം നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാനായി കുട നിർമ്മാണം ആരംഭിച്ചു. മഴക്കാലത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പരമാവധി കുടകൾ നിർമിച്ച സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകി അതിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണ്ണമായും സ്കൂളിലെ സ്നേഹ സ്പർശം പദ്ധതിയിലേക്ക് നൽകുകയും ഒപ്പം ഒക്ടോബര് 1 ലോക വൃദ്ധ ദിനത്തിൽ 'തണൽ' വൃദ്ധ സദനം സന്ദർശിച്ച ഒരു ഷെൽഫും കുറച്ചു തുകയും അവിടുത്തെ പ്രേസിടെന്റിന് കൈമാറി. കുട്ടികളിൽ പഠനത്തോടൊപ്പം സാമൂഹിക ബോധവും, സേവന മനോഭാവവും പ്രവർത്തനങ്ങളാണ് ജെ. ആർ .സി യുടെ മുഖമുദ്ര.
LED ബൾബ് നിർമ്മാണം
പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ എംജെ വിഎച്ച്എസ്എസ് വില്യാപ്പള്ളിയിൽ സ്ഥാപിച്ച പ്രൊഡക്ഷൻ സെൻററിൽ വിദ്യാർത്ഥികളാണ് ജെ ആർ സി വിദ്യാർഥികൾക്ക് എൽഇഡി ബൾബ്പരിശീലനം നൽകുന്നത്
എൽ ഇ ഡി ബൾബ് ഡിഷ് വാഷ് ഹാൻഡ് വാഷ് പെനോയിൽ പേപ്പർ ബാഗ് എന്നിവയാണ് വിദ്യാർത്ഥികൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നത്
സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിലെ പ്രവർത്തി പഠന അധ്യാപിക സെമിനാർ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനം നൽകുന്നുണ്ട്വില്യാപ്പള്ളി എം ജെ ഹൈസ്കൂളിലെ പത്താം ക്ലാസിലെ ജെ ആർ സി വിദ്യാർഥികൾ എൽഇഡി നിർമ്മാണത്തിലും റിപ്പയറിങ്ങിലും തിളങ്ങി ഇതിനായി സ്കൂളിലെ പ്രത്യേക പരിശീലനം ലഭിച്ച പ്രവർത്തി പഠനം ക്ലബ്ബ്
വണ്ടർ ഹാൻസ് എന്ന പേരിൽ അറിയപ്പെടുന്ന
പ്രൊഡക്ഷൻ സെൻറർ റിലേ വിദ്യാർത്ഥികളാണ് ജെ ആർ സി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത് ഓരോ വിദ്യാർത്ഥിയും എൽഇഡി ബൾബ് നിർമിച്ചു പത്താം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽഇഡി ബൾബ് നിർമ്മാണം ഉള്ളത് വിദ്യാർഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടൊപ്പം ഊർജ്ജ സംരക്ഷണവും സ്വയംതൊഴിലും കരസ്ഥമാക്കും സ്വന്തമായി നിർമിച്ച എൽഇഡി ബൾബുകൾ വിദ്യാർഥികൾ അഭിമാനത്തോടെ പ്രകാശിപ്പിച്ചു അധ്യാപകരായ ഷിജി ടീച്ചർ സെമിന ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി