എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ഗ്രന്ഥശാല
വിശാലമായ ലൈബ്രറിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് വായിക്കാൻ വേണ്ടി 5000തിൽ പരം പുസ്തകങ്ങളും വിദ്യാരംഗം പോലെയുള്ള മാസികകളും വിവിദ തരം ന്യൂസ്പേപ്പറുകളും വിദ്യാർത്ഥികൾക്ക് സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. എല്ലാ ദിവസങ്ങളിലും കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കാനുള്ള സൗകര്യമുണ്ട്. ഇതിന് മൂന്നു അധ്യാപകർക്കു ചുമതലയുണ്ട്. വായന പരിപോഷിപ്പിക്കാൻ വേണ്ടി വായനക്കുറിപ്പ് തയ്യാറാക്കുകയും ഏറ്റവും മികച്ചതിന് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യുന്നു. ഇതു പോലെ ക്ലാസ് ലൈബ്രറിയും സ്കൂളിൽ സജീവമാണ്. ഓരോ ക്ലാസ്സിലും ന്യൂസ്പേപ്പറും ലഭ്യമാണ്.