എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/എംജെ സ്പോർട്സ് അക്കാദമി
സുബ്രതോ കപ്പിനുള്ള ക്യാമ്പ് ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ആയ സുബ്രതോ കപ്പിന്റെ സബ്ജില്ല തല മത്സരത്തിന് വേണ്ടി എം ജെ സ്കൂളും ഒരുക്കങ്ങൾ തുടങ്ങി.സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആണ് ക്യാമ്പ് ആരംഭിച്ചത്.സ്കൂൾ വിട്ടതിനു ശേഷം ആണ് ക്യാമ്പ് തുടങ്ങുന്നത്. സ്കൂൾ കായിക അദ്ധ്യാപകൻ ഫൻസീർ മാസ്റ്റർ ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.ഈ മാസം 26 ന് ആണ് മത്സരം..
ഒളിമ്പിക് ദീപശിഖ
പാരിസിൽ വെച്ച് നടക്കുന ഒളിമ്പിക്സിൻ്റെ ഭാഗമായി 28-007-2024 തിങ്കൾ പ്രത്യേക ഒളിംപിക് അസംബ്ലി,ദീപ ശിഖ കൈമാറ്റം എന്നിവ നടത്തി .ഒളിംബിക്ക് ദീപശിഖ സ്കൂൾ ഹെഡ്മാസ്റ്റർ സ്കൂൾ ലീഡർക്ക് കൈമാറി.ഫൻസീർ സർ ഒളിമ്പിക്സിനെ പറ്റിയും അതിൻ്റെ ചരിത്രത്തെ പറ്റിയും സംസാരിച്ചു.