പച്ചപ്പ് പട്ടിട്ട പാടങ്ങൾ
സമൃദ്ധമാണെൻ പ്രകൃതി
കളകളം ഒഴുകുന്ന അരുവികളും
പുഴകളും മൊത്തതാണെൻ പ്രകൃതി.
സൂര്യനെ നോക്കിക്കൊണ്ടുണരുന്ന പൂക്കളും
കാറ്റിനൊപ്പം നൃത്തമാടുന്ന ചെടികളും
പൂക്കളും പുഴകളും
പൂങ്കാമരങ്ങളും
പൂത്തുലഞ്ഞാടുന്ന പൊൻ പൂമരങ്ങളും
ഒത്തുചേരുന്നതാണ് എൻ പ്രകൃതി
ദൈവത്തിൻ സ്വന്തമാണീ പ്രകൃതി