എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്
- മലയാളം ക്ലബ് പ്രവർത്തന റിപ്പോർട്ട്
2021 22 അധ്യയനവർഷത്തിലെ മലയാളംക്ലബ്ബിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളായ എം കെ എം എൽ പി സ്കൂളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കുവാൻ ഏറ്റവും നല്ല ഭാഷയാണ് മാതൃഭാഷയായ മലയാളം. ഞങ്ങളുടെ സ്കൂളിൽ ഓരോ ക്ലാസിലും പഠിക്കുന്ന കുട്ടികളിൽ നിന്ന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി സ്കൂളിൽ എത്തിച്ചു അവർക്ക് ആവശ്യമായ അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികളിൽ ഉറപ്പിക്കുകയുണ്ടായി.അതിനായി ഓരോ ടീച്ചേഴ്സും മുൻകൈ എടുക്കുകയും ഏറ്റവും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുകയും ചെയ്തു.
അതുപോലെതന്നെ വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം വായനാ വാരമായി നടത്തുകയുണ്ടായി ഈ ആഴ്ചയിൽ വായനാദിനവുമായി ബന്ധപ്പെട്ട് വിവിധ തരം പ്രവർത്തനങ്ങളായ വീഡിയോ പ്രദർശനം, അക്ഷര ചിത്രം വരയ്ക്കൽ, പോസ്റ്റർ നിർമ്മാണം, കുഞ്ഞുവായന,വായനാദിന സന്ദേശം, പത്രവായന, വീട്ടിലൊരു ലൈബ്രറി തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.വായന ഒരു ഓർമ്മപ്പെടുത്തലാണ്. അതുകൊണ്ട് വായന ഒരു ശീലമാക്കുകയും വേണം എന്ന സന്ദേശം ഞങ്ങളുടെ H.M പ്രജീഷ് സർ ഓരോ ക്ലാസിനും നൽകുകയുണ്ടായി.
അതുപോലെതന്നെ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സ്കൂളിൽ നടത്തുകയുണ്ടായി. അതിൽ കുറെയേറെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂൾ തല മത്സരത്തിൽ സുഫിയാൻ എന്ന കുട്ടി ഒന്നാം സ്ഥാനവും പഞ്ചായത്ത് തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അങ്ങനെ മലയാള ക്ലബ്ബിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിന് നല്ല രീതിയിൽ തന്നെ നടത്താനും സാധിച്ചു.
- അറബി ക്ലബ്ബ്
ഡിസംബർ 18 അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി അറബിക് പദ്യപാരായണം അറബിക് ഗാനം വായനാമത്സരം പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി.