എം.ഒ.എൽ.പി.എസ് മുണ്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തുള്ള ഒരു ചെറുനഗരം. തമിഴ്നാട്ടിലെ ഗൂഡല്ലൂർ ഏതാണ്ട് 37 കിലോമീറ്റർ അകലെയാണ്‌. റബ്ബർ, കുരുമുളക്, നെല്ല്, തെങ്ങ് എന്നിവയുടെ കൃഷി ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്‌. പണ്ടുകാലത്ത് കോഴിക്കോടിനെയും ഊട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് നിലമ്പൂർ വഴിയുണ്ടായിരുന്ന പാതയിൽ, വിശ്രമിക്കാനുള്ളൊരു ഇടത്താവളമായിരുന്നു ഈ സ്ഥലം. മുണ്ട നടത്തുന്ന കാലിച്ചന്ത വളരെ പ്രസിദ്ധമാണ്. തമിഴ്‌‌നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും,ആന്ധ്രയിൽ നിന്നും എല്ലാം കന്നുകാലികളെ ഇവിടെ എത്തിക്കുന്നു. വഴിക്കടവ്, മൂത്തേടം, പോത്ത്കല്ല്, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മുണ്ട അനുദിനം വികസിച്ച്കൊണ്ടിരിക്കുന്ന ഒരു ചെറുനഗരം കൂടിയാണ്.മുണ്ട അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.എൽ.പി.എസ് മുണ്ട എന്ന വിദ്യാലയമാണ് ഇവിടുത്തെ പ്രധാന വിദ്യാലയം.