എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/Activities

Schoolwiki സംരംഭത്തിൽ നിന്ന്

NERKAZHCHA ചിത്ര രചന

NERKAZHCHA ചിത്ര രചന

അക്കാദമിക്ക് മാസ്റ്റർ പ്ലാൻ

പ്രവേശനോത്സവത്തിലൂടെയാണ് 2018 - 19 ലെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്,തുടർന്ന് ക്ലബ്ബ് ‍ഉദ്ഘാടനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ, മരം ( തൈ ) വിതരണം തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, എന്നിവ നടന്നു. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ ഈവർഷം ചെയ്തിട്ടുണ്ട്.

ഹൈടെക്ക് സ്‌കൂൾ

സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ

           മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സ്‌മാർട്ട് ക്ലാസ്‌റൂം പ്രവർത്തനങ്ങൾ. ഇപ്പോൾ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുമായി എല്ലാ ക്ലാസ്‌റൂമുകളും ഹൈടെക് ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള പഠനസമ്പ്രദായങ്ങൾ ഇവിടെ പിന്തുടരപ്പെടേണ്ട തുണ്ട്.

സ്ക്കൂളിൽ എല്ലാ ക്ലാസ്സ് റൂമുകളിലും ഹെട്ടെക്ക് ക്ലാസ് റൂമുകൾ ,

സ്മാർട്ട് ക്ലാസ് റൂമുകൾ പഠനത്തിനായി ഉപയോഗിക്കുമ്പോൾ ധാരാളം ഗുണങ്ങൾ ഉണ്ട്. ക്ലാസെടുക്കുമ്പോൾ പറഞ്ഞു ഫലിപ്പിക്കാൻ ആകാത്ത കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ രൂപത്തിലോ മറ്റു രൂപങ്ങളിലോ ക്ലാസിൽ അവതരിപ്പിക്കാൻ കഴിയും. വിരസവും യാന്ത്രികവുമായ പഠനരീതികൾ പലപ്പോഴും കുട്ടികളുടെ പഠനത്തിനുള്ള താൽപര്യത്തെ കെടുത്തുന്നതായിരിക്കും. പഠനം രസകരമായ ഒരു അനുഭവം ആകുമ്പോഴാണ് കുട്ടികൾ ശരിയായ രീതിയിൽ പഠിക്കുന്നത്. അതിന് കുറെയൊക്കെ സാധ്യത ഒരുക്കുന്നു എന്നതാണ് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഗുണം. എന്നാൽ ഒരു സിനിമ കാണുന്നതുപോലെ ക്ലാസ് സമയം മുഴുവൻ വീഡിയോ കാണുകയോ കമ്പ്യൂട്ടറും പ്രൊജക്ടറും ഉപയോഗിക്കുകയോ ചെയ്യുക എന്നതല്ല സ്മാർട്ട് റൂമുകളുടെ ശരിയായ പ്രവർത്തന സംവിധാനം. അതുകൊണ്ട് ക്രിയാത്മകമായ രീതിയിൽ സ്മാർട്ട് റൂം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പരിശീലന ക്ലാസ്സുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തിയതിനുശേഷമാണ് അധ്യാപകർ സ്മാർട്ട് ക്ലാസ് മുറികൾ ഉപയോഗിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂമിലെ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്നു

സ്പോർട്ട്‌സ്

     സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്.

കുട്ടിക്കൂട്ടം

കഴിഞ്ഞവർഷം നടത്തിയ കുട്ടിക്കൂട്ടം എന്ന പരിപാടി വളരെ വിജയപ്രദമായിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് അതിലെ ഓരോ പ്രവർത്തനങ്ങളും ചെയ്തത്. പലതരത്തിലുള്ള ആനിമേഷൻ ക്ലിപ്പുകളും അതിൻറെ ഭാഗമായി നിർമ്മിക്കുവാൻ കഴിഞ്ഞു. മാത്രമല്ല, ഇൻറർനെറ്റ്ന്റെ ശരിയായ ഉപയോഗം കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവരുടെ പഠനകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും വളരെയധികം പ്രയോജനപ്രദമായി. അതുകൊണ്ടുതന്നെ തുടർന്നുള്ള ക്ലാസ്സുകൾ പിന്നീട് നടക്കുന്നതിനെ പറ്റി കുട്ടികൾ എന്നും അന്വേഷിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് സമയവും സൗകര്യവും ഉണ്ടെങ്കിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിച്ചു നോക്കാം എന്ന് തീരുമാനിച്ചത്. ലിറ്റിൽ കൈറ്റ് സംഘങ്ങളും ഫിലിം ക്ലബ്ബിലെ അംഗങ്ങളും ഒത്തുകൂടി പ്രവർത്തിക്കുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നതിൽ സംശയമൊന്നുമില്ല. പ്രതീക്ഷയോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ !

ഐ.ടി. ലാബ് സൗകര്യങ്ങൾ.

== സയൻസ് ലാബ് സൗകര്യങ്ങൾ. ==