എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2020പ്രവർത്തനങ്ങൾ
2020
- പ്രേവേശനോത്സവം- കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തിരുമാനിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രേവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. 14 ടി.വി., 7 മൊബൈൽ ഫോണുകൾ , 25 ടാബുകൾ എന്നിവ കണ്ടെത്തി ആവശ്യമുള്ള കുട്ടികൾക്ക് നൽകി. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും , സ്‌കൂൾ കോവിഡ് സെന്ററായി വിട്ട് നൽകുകയും ചെയ്തു.
- ജൂൺ 20- നല്ലപാഠം പ്രവർത്തനങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും 25000 രൂപ ക്യാഷ് പ്രൈസ് ലഭിക്കുകയും ചെയ്തു.
- ലോക ലഹരി വിമുക്ത ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി നടത്തപ്പെട്ടു. കുട്ടികൾ തയ്യാറാക്കിയ പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകി .
- ജൂൺ 30 എസ്.എസ് .എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 100 % വിജയം. 50 ഫുൾ എ പ്ലസ്.
- വായനാദിനാചരണം നടത്തപ്പെട്ടു.
- ആഗസ്റ്റ് 8 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പ്രസംഗമത്സരം, ഡിജിറ്റൽ ആൽബം എന്നീ മത്സരങ്ങൾ ഓൺലൈൻ ആയി നടത്തപ്പെട്ടു.
- ആഗസ്റ്റ് 13 ഗന്ധകി മുക്ത് ഭാരത് ക്യാമ്പയിൻ -ന്റെ ഭാഗമായി "മാലിന്യ മുക്ത ഭാരതം, മാലിന്യമുക്ത ആലപ്പുഴ " എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം നടന്നു.
- സ്വതന്ത്ര്യദിനത്തിൽ പി.റ്റി.എ പ്രെസിഡന്റ് ശ്രീ.പ്രദീപ് പതാക ഉയർത്തൽ ചടങ്ങ് നടന്നു. പരിപാടികളുടെ വിഡിയോകൾ സ്കൂൾ ഗ്രൂപ്പുകൾ വഴി പങ്കുവയ്ക്കുകയും ചെയ്തു
- ആഗസ്റ്റ് 29 - കേന്ദ്ര ഗവണ്മെനത്തിന്റെ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ജോയ്.പി.എസ്, മറ്റ് ടീമംഗങ്ങൾ എന്നിവരെ ആദരിച്ചു.
- സെപ്റ്റംബർ 5 അധ്യാപകദിനം ആചരിച്ചു. കുട്ടികൾ അവർ തയ്യാറാക്കിയ ആശംസകൾ ക്ലാസ് ഗ്രൂപ്പുകൾ വഴി അയച്ചു നൽകി, അധ്യാപകരെ ആദരിച്ചു.
- സെപ്റ്റംബർ 14 - ഹിന്ദി വാരമായി ആചരിച്ചു.
- സെപ്റ്റംബർ 29 ലോകഹൃദയദിനമായി ആചരിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ നാടൻ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുവാനും, അതിന്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകൾ വഴി പങ്കുവയ്ക്കുകയും ചെയ്തു.
- ഒക്ടോബർ 8- ലോകകാഴ്ചദിനമായി ആചരിച്ചു.
- ഒക്ടോബർ 24- യൂ.എൻ ദിനമായി സോഷ്യൽ സയൻസ് ക്ലബ്ബ് ആചരിച്ചു. ബോധവത്ക്കരണ വീഡിയോ ക്ലാസ് ഗ്രൂപ്പുകൾ വഴി നൽകി.
- ഒക്ടോബർ 27- വയലാർദിനം മലയാളം ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
- നവംബർ 1 കേരളപ്പിറവി ദിനമായി ആചരിച്ചു.
- ഡിസംബർ 1 ന് ലോക എയ്ഡ്സ് ദിനം ആചരിച്ചു.
- ഡിസംബർ 6- ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ചു.ക്രിബ് മത്‌സരം, കരോൾ , ക്രിസ് പപ്പാ മത്‌സരം, ക്രിസ്തുമസ് സന്ദേശമത്സരങ്ങൾ
നടത്തപ്പെട്ടു.
- ഫെബ്രുവരി 18- പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് നടന്നു. ബഹു.ധനകാര്യ മന്ത്രി ഡോ: തോമസ് ഐസക്ക് മുഖ്യാതിഥി ആയിരുന്നു.
- ഹൈബ്രിഡ് സോളാർ വത്ക്കരണം- ഹൈബ്രിഡ് സോളാർ പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു.അനെർട്ട് , ക്.എസ്.ഈ.ബി എന്നിവയുടെ സംയുക്ത സഹായത്തോടെ ആണ് ഈ പദ്ധതി സ്‌കൂളിൽ നടപ്പിലാക്കിയത്.
- സംസ്ഥാനതല റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്‌കൂളിലെ ഗോഡ് വിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- മെയ് 28 സ്‌കൂൾ കോവിഡ് ഡിസിസി ആയി പഞ്ചായത്തിന് നൽകി.