എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സ്കൗട്ട് & ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൗട്ട് & ഗൈഡ്സ് 2025 - 26

യോഗാദിനാചരണം

ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിൽ യോഗയുടെ പ്രയോജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ ദിനാചരണം പൂങ്കാവ് എം.ഐ .എച്ച് .എസിലെ സ്കൗട്ട്, ഗൈഡ് യൂണിറ്റും സമുചിതമായി തന്നെ ആചരിച്ചു. കോർഡിനേറ്റർമാരായ ശ്രീമതി. ഷീബ ജോർജ്ജ്, ശ്രീ. സിനോ എന്നിവരുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിക്കപ്പെട്ടത്. സ്കൗട്ട്, ഗൈഡ് യൂണിറ്റിലെ കുട്ടികൾ വിവിധ യോഗാസനങ്ങൾ പരിശീലിച്ചു. ജീവിതത്തിൽ യോഗ ഉണ്ടാക്കുന്ന ആരോഗ്യകരമായ ശീലങ്ങളെ കുറിച്ച് ശ്രീമതി. ഷീബ ജോർജ്ജ് കുട്ടികൾക്ക് ക്ലാസ് നൽകി.

യോഗാദിനാചരണം -വീഡിയോ ലിങ്ക്
യോഗാദിനാചരണം-ഫേസ്‍ബുക്ക് ലിങ്ക്

ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ

സ്കൗട്ട് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. ലഹരിയെ ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുന്നതിന്റെ പ്രതീകാത്മകമായി കുട്ടികൾ കറുത്ത ബാഡ്ജുകൾ ധരിച്ചു