എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്-17
2018
2018 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരണം 04-06-2018 തിങ്കളാഴ്ച നടത്തപ്പെട്ടു. സയൻസ് ക്ലബ്ബ് കോർഡിനേറ്റർ ആയി മാളവിക. എസും, ജോയിന്റ് കോർഡിനേറ്റർ ആയി ദേവിക സുജീവും തെരഞ്ഞെടുക്കപ്പെട്ടു.
2017
2017 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരണം 14-06-2017 ബുധനാഴ്ച നടത്തപ്പെട്ടു. സയൻസ് ക്ലബ്ബ് കോർഡിനേറ്റർ ആയി ഡോണാ എലിസബത്ത് ജോസിയും, ജോയിന്റ് കോർഡിനേറ്റർ ആയി റിജോ ജോർജ്ജും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ശാസ്ത്രമേള 22-07-2017 ന് സംഘടിപ്പിക്കപ്പെട്ടു.
പ്രവർത്തനം | ഫോട്ടോ |
---|---|
ശാസ്ത്രക്ലബ്ബ് രൂപീകരണം | |
ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഊർജ്ജ സംരക്ഷണ സെമിനാർ - സ്കൂൾ സ്റ്റുഡിയോയിൽ |
2016
2016 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരണം 03-06-2016 വെള്ളിയാഴ്ച നടത്തപ്പെട്ടു. സയൻസ് ക്ലബ്ബ് കോർഡിനേറ്റർ ആയി അഖിൽ. ജി യും, ജോയിന്റ് കോർഡിനേറ്റർ ആയി റിൻസി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ശാസ്ത്രമേള 18-07-2016 ന് സംഘടിപ്പിക്കപ്പെട്ടു.
പ്രവർത്തനം | ഫോട്ടോ |
---|---|
ശാസ്ത്രമേള സ്കൂൾ തലത്തിൽ | |
ഊർജ്ജ സംരക്ഷണ സെമിനാർ |
2015
പ്രവർത്തനം | ഫോട്ടോ |
---|---|
സയൻസ്ക്ലബ്ബ് രൂപീകരണം | |
ദേശീയ തലത്തിൽ പങ്കെടുത്ത ബാലശാസ്ത്ര കോൺഗ്രസ് ടീം | |
ശാസ്ത്രമേള സ്കൂൾ തലത്തിൽ | |
ശാസ്ത്രമേള സബ്ജില്ലാ തലത്തിൽ | |
ശാസ്ത്രനാടകം | |
സോളാർ പാനൽ സ്ഥാപിക്കൽ |
2014
2013
02-07-2013 ന് സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു ക്ലബ്ബ് സെക്രട്ടറിയായി അനോജ് ജോസഫിനെ തിരഞ്ഞെടുത്തു. 29-07-2013 സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. 41 സ്റ്റിൽ മോഡലുകൾ, 32 വർക്കിംഗ് മോഡലുകൾ, 39 പ്രോജക്ടുകൾ, 24 ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റുകൾ എന്നിവ മത്സരത്തിനായി എത്തി.
2012
പ്രവർത്തനം | ഫോട്ടോ |
---|---|
സയൻസ് മേളയിലെ ചാമ്പ്യന്മാർ | |
സ്കൂൾതല ശാസ്ത്രമേള | |
ശാസ്ത്രനാടകം | |
സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോപ്പ്പൊടി നിർമ്മാണ യൂണിറ്റ് സജ്ജീകരിച്ചു. |
15-06-2012 ന് സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. സയൻസ് ക്ലബ്ബ് സെക്രട്ടറിയായി അനൂപിനേയും, ജോയിന്റ് സെക്രട്ടറിയായി സാന്ദ്ര. എസിനേയും തിരഞ്ഞെടുത്തു
21-07-2012 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെയുടെ ഊർജ്ജ സ്രോതസ്സുകൾ എന്ന വിഷയത്തിൽ ഒരു ഉപന്യാസ മത്സരം സംഘടിപ്പിക്കപ്പെട്ടു.
03-09-2012 ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.
2011
പ്രവർത്തനം | ഫോട്ടോ |
---|---|
മണ്ണും മണ്ണിരയും- സയൻസ് പ്രൊജക്റ്റ് | |
സ്കൂൾതല ശാസ്ത്രമേള |
2011 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് രൂപീകരണം15.06.2011 - ൽ ജോയിന്റ് കോർഡിനേറ്റർ എൽസമ്മ. എം.വി യുടെ നേതൃത്വത്തിൽ നടന്നു. IYC 2011 മായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉൗർജ്ജിതമായി നടത്തുവാൻ തിരുമാനിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ബിനു.വി ബോബൻ സെക്രട്ടറിയായും, സാന്ദ്ര . എസ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 4 ന് മാഡം ക്യൂറിയുടെ ജീവിതവും രസതന്ത്ര സംഭാവനകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം സംഘടിപ്പിക്കപ്പെട്ടു.
15-09-2011 ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. ശാസ്ത്രമേളയോടനുബന്ധിച്ച് ഔഷധസസ്യ പ്രദർശനവും, ഹെർബേറിയം പ്രദർശനവും നടത്തപ്പെട്ടു.
അന്താരാഷ്ട്ര രസതന്ത്ര വർഷാചരണത്തിന്റെ ഭാഗമായി രസതന്ത്ര ശാസ്ത്രജ്ഞരുടെ ജീവചരിത്രവും, സംഭാവനകളും അടങ്ങുന്ന ഒരു ശാസ്ത്രപതിപ്പ് പ്രസിദ്ധീകരിച്ചു. എട്ടാം ക്ലാസിലെ കുട്ടികളാണ് ഇതിനു നേതൃത്വം നൽകിയത്.
16-09-2011 വെള്ളിയാഴ്ച സ്കൂൾ അസംബ്ലിയിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് അംഗങ്ങൾ ഓസോണിന്റെ പ്രാധാന്യം, ഓസോൺ രൂപീകരണം, ഓസോൺ നശീകരണ വാതകങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു. ഓസോൺ സംരക്ഷണത്തിൽ ഓരോ കുട്ടിയും പങ്കുകാരാകുവാൻ സയൻസ് ക്ലബ് അംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
2010
സയൻസ് ക്ലബ്ബ് രൂപീകരണം ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ നടന്നു. ക്ലബ്ബ് സെക്രട്ടറിയായി മാസ്റ്റർ. ശ്രേയസ് വിനോദും, ജോയിന്റ് സെക്രട്ടറിയായി കുമാരി. താരാ സെബാസ്റ്റ്യനേയും തിരഞ്ഞെടുത്തു. ജൂൺ 30 എെൻസ്റ്റീൻ അനുസ്മരണ ദിനമായി ആചരിക്കപ്പെട്ടു. എെൻസ്റ്റീന്റെ ആപേഷിക സിദ്ധാന്തവും മാനവരാശിക്കുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ നടത്തി.
സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബറിൽ നടത്തപ്പെട്ടു. കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, ശാസ്ത്രവിഷയങ്ങളിലെ പുത്തനറിവുകൾകൊണ്ടും വളരെയധികം ശ്രദ്ധേയമായിരുന്നു മേള.
2009
2009-2010 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരണം 11-06-2009 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്കൂൾ ലൈബ്രറിയിൽ ചേരുകയുണ്ടായി. ക്ലബ്ബിന്റ പ്രവർത്തനങ്ങളും മറ്റും ഉണ്ണികൃഷ്ണൻ സർ വിശദീകരിച്ചു. തുടർന്ന് 8,9,10 ക്ലാസുകളിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. തുടർന്ന് നടത്തിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ക്ലബ്ബ് സെക്രട്ടറിയായി മാസ്റ്റർ. ശ്രീരാജിനേയും, ജോയിന്റ് സെക്രട്ടറിയായി കുമാരി. ജോസ്മിയേയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ
ശ്രീരാജ്. ആർ - XB
ജോസ്മി. വി. ജെ -XD
ആഷാ സേവ്യർ - XA
എബിൻ തോമസ് -XB
അഖിൽ . സി.എ – IX E
ആന്റണി . വി. എ -IXE
റീനാ . ഡി - IX D
മീരാ ബാസ്റ്റിൻ - IX D
ബിനു . വി ബോബൻ - VIII D
മിഥുൻ . ജെ - VIII B
ഷോണറ്റ് . കെ . സി - VIII D
മീനു മാത്യു - VIII E
24-06-2009 ബുധനാഴ്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ എടുത്ത പ്രധാന തിരുമാനങ്ങൾ
ജൂലൈ -3 - മാഡം ക്യൂറി ദിനം
ജൂലൈ - 20- ഗലിലിയോ അനുസ്മരണ ദിനം
ജൂലൈ - 27 - ജോൺ ഡാൾട്ടൺ ദിനം
മേരി ക്യൂറിയുടെ 75 -ാം ചരമദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഉപന്യാസ മത്സരം നടത്തപ്പെട്ടു. 56 കുട്ടികൾ ഇതിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം യെല്ലോ ഹൗസിൽ നിന്നും നീതു സ്ടീഫൻ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഗ്രീൻ ഹൗസിൽ നിന്നും ശ്രീപ്രഭ . എസും യെല്ലോ ഹൗസിൽ നിന്നും മീനു ആന്റണിയും പങ്കിട്ടു. വിജയികൾക്ക് സ്കൂൾ ഹെഡ്‌മിസ്‌ട്രസ് സി.ലിസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 20 തിങ്കളാഴ്ച ഗലീലിയോ അനുസ്മരണ ദിനം നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി കുട്ടികൾ വിവിധ ഹൗസുകളായി തിരിഞ്ഞ് ടെലിസ്കോപ്പ് നിർമ്മാണം നടത്തി. ആറു ഗ്രൂപ്പുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. കാണികളിൽ ഗലീലിയോയുടെ ജീവചരിത്രത്തേയും, സംഭാവനകളെകുറിച്ചും , ടെലിസ്കോപ്പ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെകുറിച്ചും ഒരവബോധം സൃഷ്ടിക്കുവാൻ മത്സരാർത്ഥികൾക്ക് സാധിച്ചു. ടെലിസ്കോപ്പിലൂടെ ദൂരെയുള്ള വസ്തുക്കളെ നിരീക്ഷിക്കുവാനുള്ള അവസരവും മറ്റുള്ളവർക്ക് ലഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ഒറ്റയ്ക്ക് നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത പ്രിൻസ് മോൻ പ്രേത്യക അഭിനന്ദനം കരസ്ഥമാക്കി.
22-07-2009 ബുധനാഴ്ച സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ - വാഗ്ദാനങ്ങളും ആശങ്കകളും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു.
27-07-2009 തിങ്കളാഴ്ച സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡാൾട്ടൻ ദിനാചരണം നടത്തപ്പെട്ടു. 21 ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുത്തു. പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾക്കപ്പുറം നൂതനമായ ആശയങ്ങളും ഉൾപ്പെടുത്തി വളരെ മനോഹരമായ രീതിയിൽ കുട്ടികൾ പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ആറ്റം എന്ന വാക്ക് ഉരുവായതു മുതൽ ഇപ്പോഴത്തെ പുതിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായ ക്വാർക്കുകൾ വരെ നീളുന്ന വിവരങ്ങൾ സ്ലൈഡിൽ ഉൾപ്പെടുത്താൻ കുട്ടികൾ ശ്രദ്ധിച്ചു. മത്സരത്തിലെ മഗകച്ച ഉത്പന്നം പിന്നീട് ജില്ലയുടെതന്നെ മികവാായി അവതരിപ്പിക്കപ്പെട്ടു.
ഒക്‌ടോബർ 4-10 വരെ ബഹിരാകാശ വാരമായി സ്കൂൾ സയൻസ് ക്ലബ്ബ് ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഉപന്യാസ മത്സരം, പ്രസംഗ മത്സരം, പെയിന്റിംഗ് മത്സരം, പോസ്റ്റർ രചനാ മത്സരം , ക്വിസ്, സ്മരണിക നിർമ്മാണം, സ്പേസ് എന്ന വിഷയത്തിൽ എെ.റ്റി പ്രസന്റേഷൻ, മറ്റ് ഗ്രഹങ്ങളിലെ ജലസാന്നിദ്ധ്യം എന്ന വിഷയത്തിൽ ക്ലാസ്, പുതിയ കണ്ടെത്തലുകൾ വൻശക്തികളുടെ മൂന്നാം ലോകയുദ്ധത്തിന് വഴി തുറക്കുമോ? എന്ന വിഷയത്തിൽ ശ്രീ. അജേഷ്. കെ യുടെ നേതൃത്വത്തിൽ ആശയസംവാദവും നടത്തപ്പെട്ടു.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രമേള നടത്തപ്പെട്ടു. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്രോജക്ട് എന്നിങ്ങനെ വിവിധയിനങ്ങളിലായിട്ടാണ് മത്സരം നടത്തപ്പെട്ടത്. വിജയികളായവരെ സബ്‌ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ തിരുമാനിക്കുകയും ചെയ്തു.