എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
സ്കൂൾ വർഷാരംഭത്തിൽ തന്നെ ഓരോ ക്ലാസിലെയും പ്രതിനിധികളെ ചേർത്ത് ഇംഗ്ലീഷ് ക്ലബ് രൂപം നല്കുന്നു. സ്കൂളിലെ വിവിധ പ്രവർത്തണങ്ങൾ, ദിനാചാരണങ്ങൾ എന്നിവ ഇംഗ്ലീഷ് ക്ലബ് ഏറ്റെടുത്ത് നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസം സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ നടത്തപ്പെടുന്നു. നവംബർ മാസത്തിൽ ഒരാഴ്ച ഇംഗ്ലീഷ് ലിറ്റററി വീക്ക് ആയി ആഘോഷിക്കുന്നു. പഠപുസ്തകങ്ങളിലെ വിവിധ ഭാഗങ്ങൾ മറ്റ് കുട്ടികൾക്ക് മനസിലാകുന്നതിനു ക്ലബ് അംഗങ്ങൾ സ്കൂൾ സ്റ്റുഡിയോയിലൂടെ പ്രത്യേക ക്ലാസുകൾ നടത്തുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും കുട്ടികൾ പരിശീലനം നല്കുന്നു. ക്ലാസ് മാഗസിനുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്ററുകൾ എന്നിവയും ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
2022
- ഇംഗ്ലീഷ് മാഗസിൻ റിലീസ്. ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ നിർവ്വഹിച്ചു.
മലയാളം ക്ലബ്ബ്
2022-2023
വായനാദിനം
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അധ്യക്ഷ പദം അലങ്കരിച്ച മാനേജർ സി. ലിസി റോസ് കുട്ടികൾക്കായി വായനാദിന സന്ദേശം നൽകി. തദവസരത്തിൽ വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക "നിനവ് 2022" പ്രകാശനം ചെയ്തു.വായനദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ അവരവരുടെ ക്ലാസ് ലൈബ്രറിയിലേക്ക് ശേഖരിച്ച ബുക്കുകളിൽ നിന്നും കുറച്ച് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. അക്ഷരങ്ങൾ കൊണ്ട് നിറച്ച് കുട്ടികൾ തയ്യാറാക്കിയ വായനമരം എല്ലാ കുട്ടികളിലും കൌതുകം ഉണർത്തുന്നത് ആയിരുന്നു.
പുസ്തക പ്രദർശനം
കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ശ്രീ പി.എൻ പണിക്കരുടെ സ്മരണ ദിനമായ ജൂൺ 19 വായന ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ നൽകിയ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.കൂടാതെ ബഷീറിന്റെ ജീവിതത്തെയും കൃതികളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഡോക്കുമെന്റേഷൻ പ്രദർശനം നടത്തി. കുട്ടികൾക്കായി ഒരു ബഷീർദിന ക്വിസും സംഘടിപ്പിക്കപ്പെട്ടു.
ബഷീർ കഥാപാത്ര അനുകരണ മത്സരം
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ . July 5 ബഷീർ ദിനത്തിൽ കുട്ടികൾക്കായി ബഷീർ കൃതികളിലെ കഥാപാത്ര അനുകരണ മത്സരം സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയോടൊപ്പം തന്നെ ചേർന്ന് മലയാളം ക്ലബും പ്രവർത്തിച്ച് വരുന്നു. കുട്ടികളിലെ സർഗ്ഗ ശേഷികൾ മെച്ചപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനനങ്ങൾ ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. മലയാളം അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നതും ഓണാഘോഷം, വായനാദിനാചാരണം തുടങ്ങി നിരവധി പ്രവർത്തനനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്നു. കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എട്ടാം തലം മുതൽ തന്നെ പ്രത്യേക ക്ലാസുകൾ നടത്തി വരുന്നു. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് മാഗസീനുകളും പ്രസിദ്ധീകരിക്കുന്നു.
നല്ലപാഠം ക്ലബ്ബ്
മലയാള മനോരമ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ലപാഠം പ്രവർത്തനങ്ങളിലും സ്കൂൾ പങ്കാളികളാണ്. സമൂഹത്തിനും, പ്രകൃതിയ്ക്കും നന്മ വരുത്തുന്ന ഒത്തിരി പ്രവർത്തനനങ്ങൾ നല്ലപാഠം ക്ലബ്ബ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു.
സീഡ് ക്ലബ്ബ്
മാതൃഭൂമി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സീഡ് പ്രവർത്തനങ്ങളിലും സ്കൂൾ പങ്കാളികളാണ്. പ്രകൃതി സംരക്ഷണ പ്രവർത്തനനങ്ങൾ ആണ് പ്രധാനമായും നടത്തുന്നത്.