എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്/2024-25
മാത്‍സ് ക്ലബ് ഉദ്‌ഘാടനം
മാത്‍സ് ക്ലബിന്റെ ഉദ്‌ഘാടനം മുൻ ഹെഡ്മിസ്ട്രസും മാത്‍സ് അധ്യാപികയുമായിരുന്ന സിസ്റ്റർ സിന്ത നിർവ്വഹിച്ചു. മാത്‍സ് അധ്യാപിക ശ്രീമതി. ലിൻസി സ്വാഗതം ആശംസിച്ചു. സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു. ഗണിത അധ്യാപകരായ ശ്രീമതി . ഷെറിൻ ഷൈജു, ശ്രീ. രാകേഷ് ആർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിന് ശ്രീമതി. ട്രീസ വർഗീസ് നന്ദി അറിയിച്ചു.
ഗണിതമേള
2024 -25 അധ്യനവർഷത്തെ സ്കൂൾ ഗണിതശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ ആശംസകൾ അർപ്പിച്ചു. കൂടുതൽ കുട്ടികൾ പങ്കെടുത്തത് ഓൺ ദി സ്പോട് മത്സരമായ ജോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആയിരുന്നു.