ഹാ! എത്ര സുന്ദരിയാണ് നീ
നോക്കി നിൽക്കും നിന്നെ ഏറെനേരം
ഇമയിൽ നിന്നും ഒഴുകി വരുന്ന
മിഴിനീർ പോലെയല്ലോ
നദികളും ,പുഴകളും ,അരുവികളും
അധരങ്ങളിൽ താംബൂലം പോൽ അല്ലോ
ദിവാകരൻ ഉദിക്കും ചക്രവാളം
സ്വർണ്ണപ്പട്ടു വിരിച്ചതുപോൽ അല്ലോ
നിൻ വയലേലകൾ
കുയിൽ തൻ ശബ്ദ മാധൂര്യം
നീ പാടുന്ന പാട്ടല്ലയോ
പച്ച പട്ടുടുത്ത് നിൽക്കുന്ന കൊച്ചുസുന്ദരി
ഇനിയെന്തു ഞാൻ പറയേണ്ടു ?
നിന്നെ വർണിക്കാൻ
ഹാ! എത്ര സുന്ദരിയാണ് നീ..