കൊറോണ എന്നൊരു അസുഖം
ലോകത്തെങ്ങും വ്യാപിച്ചിരിക്കുന്നു
മനുഷ്യരെല്ലാവരും ജാഗ്രതയോടെ
വീട്ടിലിരിക്കുന്ന സമയം
നമ്മുടെ സുരക്ഷയ്ക്ക് റോഡുകൾ തോറും
കാവൽ നിൽക്കും പൊലീസുകാരെല്ലാം
വെയിലെന്നോ മഴയെന്നോ നോക്കാതെ
ജോലികൾ ചെയ്യും പൊലീസുകാരെല്ലാം
മാസ്ക്കും സാനിട്ടയിസറും ഉപയോഗിക്കാം
ആരോഗ്യം നമ്മുക്ക് സംരക്ഷിക്കാം
കൈകൾ നന്നായി കഴുകി
വൃത്തിയാക്കീടാം .. വൃത്തിയാക്കീടാം
ജീവൻപോലും വെടിഞ്ഞു
സംരക്ഷിക്കും ആശുപത്രി ജീവനക്കാർ
മന്ത്രിമാർ ,സാമൂഹ്യ പ്രവർത്തകർ
ഉറപ്പായും നമ്മുക്ക് ആശ്വസിക്കാം