എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കലാലയ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കലാലയ ജീവിതം

ഇന്നീ വിദ്യാലയ തിരുമുറ്റത്ത് നേടിയതു ഞാൻ
അനേകായിരം സൗഭാഗ്യം
എങ്കിലുമെൻ മനസ്സിൻ്റെയുള്ളിലാ തേങ്ങലിനും
അണയാതെ കിടക്കുന്നു
ഇന്നുമെന്നുള്ളിൽ കത്തിപടർന്നിടും
ഓർമയാമെൻ കലാലയ ജീവിതം
ആ കലാലയ ജീവിതം തീരവേ
ഞാനറിഞ്ഞുവെൻ ജീവിത നാളുകൾ
ധന്യമാക്കിയ പുണ്യമെൻ സൗഹൃദം
എൻ്റെ ദുഃഖങ്ങൾ പങ്കുവെക്കാൻ
ലഭിച്ചൊരിമിത്രങ്ങൾ
എൻ്റെയുള്ളിലെ ദുഃഖവിഷാദങ്ങൾ
അറുത്തുകട്ടിടാൻ കഴിയുന്ന
പുണ്യങ്ങൾ എങ്കിലും ഞാനറിഞ്ഞില്ല
നാളിൻ എനിക്കു കിട്ടിയ നിധിയാണെൻ
സൗഹൃദമാം സുഹൃത്തെന്ന്
ഇന്നീ കലാലയ ജീവിതത്തെ
അനശ്വരമാക്കിയ എൻ്റെ മിത്രങ്ങൾ
അവരാണ് എൻ്റെ ജീവൻ്റെ തുടിപ്പ്
ഞാൻ ഇന്നുമെന്നും ഓർക്കും
എൻ്റെ ഈ പുണ്യമാം കലാലയനാളുകൾ

അനുപ്രിയ. എ
10 എഫ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത