എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കഥകളി

Schoolwiki സംരംഭത്തിൽ നിന്ന്
കഥകളി

ലോകമെങ്ങും പ്രചാരം നേടിയ കേരളീയ കലയാണ് കഥകളി. കഥകളിയുടെ തുടക്കത്തിന് പിന്നിൽ ഒരു കഥയുണ്ട്. വടക്കൻ കേരളത്തിൽ പ്രചാരത്തിലിരുന്ന കൃഷ്ണനാട്ടം എന്ന കലാരൂപം കൊട്ടാരക്കര തമ്പുരാന് കാണുന്നതിന് ഒരു സംഘത്തെ അങ്ങോട്ടേയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ദൂതനെ തമ്പുരാൻ കോഴിക്കോട് സാമൂതിരിയുടെ അടുത്തേയ്ക്ക് അയച്ചു. ഈ കലാരൂപം ആസ്വദിക്കാനുള്ള അറിവ് തമ്പുരാന് ഇല്ല എന്ന് പറഞ്ഞു കൊട്ടാരക്കര തമ്പുരാനെ കോഴിക്കോട് സാമൂതിരി ആക്ഷേപിച്ചു. ഇതിൽ ദേഷ്യം തോന്നിയ തമ്പുരാൻ രാമനാട്ടം എന്ന കലാരൂപം നിർമ്മിച്ചു. ഈ കലാരൂപമാണ് പിൽക്കാലത്ത് കഥകളിയായി മാറിയത്. കളിവിളക്കിൻ്റെ പ്രകാശത്തിൽ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നീ വേഷങ്ങൾ പാട്ടിനനുസരിച്ച് അഭിനയിച്ച് കാണിക്കുന്നു. 24 ആംഗ്യ മുദ്രകളാണ് കഥകളിയിലുള്ളത്. ചെണ്ട, മദ്ദളം, ചേങ്ങില എന്നീ വാദ്യ ഉപകരണങ്ങൾ ആണ് കഥകളിയിലുള്ളത്. എല്ലാ കലകൾക്കും തുല്യ പ്രാധാന്യമുള്ള ഒരു മികച്ച കലാരൂപമാണ് കഥകളി.

സരിഗ സന്തോഷ്
10 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം