എം.എ.ഒ.യു.പി.എസ്.എളയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1997 ൽ പന്ത്രണ്ടു അനാഥ വിദ്യാർത്ഥികളുമായി ആരംഭിച്ച സ്ഥാപനമാണ് കാവനൂർ പഞ്ചായത് എളയൂർ മൽജഉൽ ഐത്തം യതീം ഖാന .സർവ്വാദരണീയനായ പാണക്കാട് സയ്യിദ്മുഹമ്മദലി ശിഹാബ് തങ്ങൾ ആദ്യ കുട്ടിയെ ചേർത്ത് ഉത്ഘാടനം നിർവഹിച്ചു.അനാഥരുടെ അഭയകേന്ദ്രം എന്നാണ് മൽജ ഉൽ ഐത്തം എന്നപദത്തിന്റെയ് അർഥം നാലു പതിറ്റാണ്ടുമുമ്പ് അനാഥാലയത്തിൽ തുടങ്ങിയ സ്ഥാപനം ഇന്ന് നമ്മുടെ വിദ്യാഭ്യാസ ഭൂമിയിൽ സവിഷേശ സ്ഥാനമുള്ള ഏറനാടിന്റെ വൈജ്ഞാനിക ഗോപുരമായി വളർന്നിട്ടുണ്ട് .അന്ന് മുളകൾ നിറഞ്ഞ പൊതുവെ കൃഷിക്ക് അനിയോജ്യമല്ലാത്ത ഈ ഒരു പ്രതദേശമായിരുന്നു ഇളയൂർ പാറമ്മൽ (ഇപ്പോൾ സ്ഥാപനം സ്ഥിതി ചെയ്യുന്ന ഭൂമി ).നായാടി എന്ന വ്യക്തിയിൽ നിന്നും വാങ്ങിയ പ്രസ്തുത പ്രദേശം ഇന്ന് വിജ്ഞാനം വിളയുന്ന അറിവിന്റെ വിളനിലമാണ് .പ്രൈമറി മുതൽ പി .ജി വരെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾകൊള്ളുന്ന ബ്രഹത്തായ വിദ്യാഭ്യാസ സമുച്ചയമാണ് എം എ ഒ ക്യാമ്പസ് .ക്യാമ്പസിലെ പ്രധാനപ്പെട്ട സ്ഥാപനമാണ് എം എ ഒ യൂ പി സ്‌കൂൾ .

1995 ൽ ഇന്ത്യ ഗവണ്മെന്റിന്റെ AIP പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ആരംഭിച്ചത് .2003 ൽ ബഹു .എൻ സൂപ്പി വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് സ്ഥാപനത്തിന് സർക്കാർ എയ്ഡഡ് പദവി നൽകിയത് .പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി 20 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്ഥാപത്തിൽ നിലവിൽ അഞ്ഞൂറിൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട് .ചുരുങ്ങിയ കാലംകൊണ്ട് ഉപജില്ലയിൽ മികച്ച സ്ഥാപനമായി എം എ ഒ യൂ പി സ്‌കൂൾ വളർന്നിട്ടുണ്ട് .

പഠനരംഗത്തും ,കലാ-കായികം ,യൂ എസ് എസ് പരീക്ഷകൾ ,Nu maths പോലുള്ലമത്സര പരീക്ഷകൾ ,ഫുട്ബാൾ എന്നിവയിൽ ഉന്നത വിജയം നേടാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് .വിദ്യാർത്ഥികളുടെ കഠിനാധ്വാനവും, സേവന തൽപരരായ അധ്യാപകരുടെ പ്രവർത്തനവും ,രക്ഷിതാക്കളുടെ പിന്തുണയും ,മാനേജ്മെന്റിന്റെ സഹകരണവുമാണ് മേൽവിജയങ്ങളുടെപിൻബലം .ജില്ലാ ,സംസ്ഥാന തലങ്ങളിൽ പ്രതിഭകളെ സംഭവനചെയ്യാനും പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും എം എ ഒ യൂ പി സ്‌കൂളിന് സാധിച്ചിട്ടുണ്ട് .സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത പദവികളിൽ നമ്മുടെ പൂര്വവിദ്യാര്ഥികള്ക്ക് എത്തിപ്പെടാൻ സാധിച്ചതും അവർ സ്ഥാപനവുമായി ഊഷ്മളമായ ബന്ധം നിലനിർത്തുന്നതും സഹായ സഹകരണവും പ്രശംസനീയവും സന്തോഷകരവുമാണ് .