എം.എ.എം.യു.പി.എസ് അറക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുരങ്ങാടി താലൂക്കിൽപെട്ട  തെന്നല പഞ്ചായത്തിലെ ഏക യു പി സ്കൂളാണ് മട്ടിൽ അബൂബക്കർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.സർക്കാർ മേഖലയിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലാത്ത കേരളത്തിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് തെന്നല .എയ്ഡഡ് മേഖലയിൽ നാല് എൽ പി സ്കൂളും ഒരു യു പി സ്കൂളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കന്ററി സ്കൂളും അടങ്ങുന്നതാണ് തെന്നലയുടെ വിദ്യാഭ്യാസ രംഗം.1979 വരെ എൽ പി പഠനം മാത്രമേ ഈ  സ്ഥലത്തു ഉണ്ടായിരുന്നുള്ളൂ .1979 ൽ യു പി  യും പിന്നീട് ഹൈ സ്കൂളും വന്നതോടെ തെന്നലയുടെ വിദ്യാഭ്യാസ ചരിത്രം തന്നെ മാറിമറിഞ്ഞു

1979 ന് തെന്നല പ്രദേശത്തെ വിദ്യാഭ്യാസ തല്പരരും പൗരപ്രമാണികളായ പല വ്യക്തികളുടെയും നിരന്തര ശ്രമ ഫലമായി ഈ സ്കൂൾ യാഥാർഥ്യമായി.ഇതോടെ നാലാം ക്ലാസിനു ശേഷം പഠനം നിർത്തുന്ന അവസ്ഥക്ക് വിരാമമായി .അറക്കൽ കുണ്ടിൽ പരമ്പ എൽ പി ,അറക്കൽ പുല്ലിത്തറ എൽ പി  എന്നീ സ്കൂളുകളുടെ മാനേജർ ആയ