എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ക്ലബ്ബുകൾ/ഊർജ്ജ ക്ലബ്
ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രധാനമായും വൈദ്യുതി എങ്ങനെ ലാഭിക്കാം എന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടപ്പാക്കിവരുന്നത്. " ഇത്തിരി കൈകൾകൊണ്ട് കരുതി വെക്കാം ഒത്തിരി ഊർജ്ജം " എന്ന പ്രതിജ്ഞയോടെ കുട്ടികൾ തന്നെ വീടുകളിലെ വൈദ്യുതി നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച്, അവരവരുടെ വീട്ടിലെ വൈദ്യുതി ഉപഭോഗം കുറച്ചു കൊണ്ടുവരുന്നതിന് ശ്രമിക്കുന്നു. എങ്ങനെ മികച്ച രീതിയിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികളെ അന്താരാഷ്ട്ര ഊർജ്ജ സംരക്ഷണ ദിനത്തിൽ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തുവരുന്നു. ഇതിനായി കുട്ടികൾക്ക് കറണ്ട് ചാർജ് രേഖപ്പെടുത്തുന്നതിനുള്ള ഒരു കാർഡ് സ്കൂളിൽ നിന്ന് നൽകിയിട്ടുണ്ട് .ഓരോ കുട്ടിയും നിശ്ചിത മാസങ്ങളിലെ കറണ്ട് ചാർജ് പ്രസ്തുത കാർഡിൽ രേഖപ്പെടുത്തുകയും, വൈദ്യുത നിയന്ത്രണ മാർഗ്ഗങ്ങളിലൂടെ കറണ്ട് ചാർജ് കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു
[[പ്രമാണം:34326 50.jpg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:34326 58.jpg|ശൂന്യം|ലഘുചിത്രം|
]]]]