എം.എസ്.സി.എൽ.പി.എസ്. നരിയാപുരം‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൂവനേശ്വരം നിവാസികളുടെ പ്രൈമറി വിദ്യാഭ്യാസം എന്ന ആവശ്യം ആ പ്രദേശത്തുനിന്നു തന്നെ സാധ്യമാകുന്നതിന് 1933 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.

മാനേജർ ശ്രീ. റ്റി.ഐ. തോമസ് പാണ്ടിയത്ത്, പമ്പാരത്ത് ശ്രീ. പി.സി വർഗീസ്, നിലയ്ക്കൽ കിഴക്കേതിൽ ശ്രീ. എൻ.ഒ. ജോർജ്ജ് എന്നിവരുടെ മേൽനോട്ടത്തിൽ എം.പി ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങി. പ്രഥമ പ്രധാനാധ്യാപകൻ പമ്പാരത്ത് ശ്രീ. പി.സി. വറുഗീസ് ആയിരുന്നു.

സ്കൂൾ മാനേജരായിരുന്ന പാണ്ടിയത്ത് ശ്രീ. റ്റി.ഐ. തോമസ് ഈ സ്കൂൾ മലങ്കര കത്തോലിക്ക സഭയ്ക്ക് കൈമാറി. തുടക്കകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉള്ള പൂർണ്ണ എൽ.പി. സ്കൂളായി ഗവൺമെന്റ് അംഗീകാരം ലഭിച്ചു. ഇപ്പോഴത്തെ കെട്ടിടം 1988 ൽ പണി കഴിപ്പിച്ചതാണ്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.