എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ പ്രദേശത്തെ ജനങ്ങളുടെ അത്താണിയാണ് ഈ വിദ്യാലയം, നാട്ടുകാരുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് ഈ പ്രദേശത്ത് വിദ്യാലയം സ്ഥാപിക്കുവാൻ സാധിച്ചത്.

1914-ൽ പ്രാവച്ചംബലം ശ്രീ.കേശവപണിക്കർഅവർകൾ, മുക്കിൽ ശ്രീ.കൃഷ്ണപിള്ളയിൽ നിന്നും 25സെൻറ് സ്ഥലംവാങ്ങി കണ്ണൻകോട് വി.പി സ്കൂൾ ആരംഭിച്ചു. പ്രഥമഹെഡ്മാസ്റ്റർ ശ്രീ.കേശവൻസാർ തന്നെയായിരുന്നു. 1931-ൽ തിരുവനന്തപുരം ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ മാർഇവാനിയോസ് തിരുമേനി സ്കൂൾ വിലയ്ക്കുവാങ്ങി. അന്നുമുതൽ കണ്ണൻകോട് എം.എസ്.സി.എൽ.പി സ്കൂൾ ആയി അറിയപ്പെടുന്നു. 2003-മുതൽ പ്രീപ്രൈമറിയും ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു.