എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/ആർട്‌സ് ക്ലബ്ബ്
സംഗീത ക്ലബ്( സംഗീതസാഗരം)
1. 8 9 ക്ലാസിൽ ഉള്ള കുട്ടികൾക്കായി എല്ലാ ശനിയാഴ്ചകളിലും സംഗീത പഠന ക്ലാസ് നടത്തി വരുന്നു.
2. ജൂൺ 21 ലോക സംഗീത ദിനത്തിൽ പ്രശസ്ത സംഗീതജ്ഞൻ വെച്ചൂർ ശങ്കറിനെ പ്രഭാഷണം ഉണ്ടായിരുന്നു. ദീപക് നാരായണൻ ലോകത്തിലെ എല്ലാ സംഗീത വിഭാഗങ്ങളെ കുറിച്ചും പരിചയപ്പെടുത്തി. ഭാരതീയ സംഗീതം പാശ്ചാത്യസംഗീതം തുടർന്ന് ഓരോ സംഗീത സംവിധായകരുടെയും ഗാനങ്ങൾ കുട്ടികൾക്കായി പാടി. അഞ്ജന സംഗീതത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.
3. പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, അദ്ധ്യാപക ദിനം, പ്രവേശനോത്സവം, ക്രിസ്തുമസ് ദിനം എന്നിങ്ങനെ എല്ലാ ദിനാഘോഷങ്ങൾ പരിപാടികളിലും സംഗീത ക്ലബ്ബിൽ ഉള്ള കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി. ആ ക്ലബ്ബിലെ കുട്ടികളുടെയും പങ്കാളിത്തം ഇതിലെല്ലാം ഉൾപ്പെടുത്തിയിരുന്നു.
4. പ്രഗൽഭരായ സംഗീതജ്ഞരുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
5. സംഗീത ക്ലബ്ബിലെ കുട്ടികളുടെ ആഭിമുഖ്യത്തിൽ നല്ല നല്ല പ്രാർത്ഥനകൾ ദിവസവും പാടുന്നു.
6. സംഗീത ക്ലാസ്സ് കൂടുതൽ കുട്ടികളെ ചേർത്ത് എല്ലാ ശനിയാഴ്ചകളിലും തുടർന്നുകൊണ്ടിരിക്കുന്നു. സ്കൂളിലെ എല്ലാ കലാ പ്രേമികളായ കുട്ടികളിൽ കൂടുതൽ അറിവുകൾ നൽകുന്നു,