എം.എച്ച്.എം.യു.പി.എസ്. വാവൂർ/എന്റെ ഗ്രാമം
സ്കൂൾ സംരക്ഷണ യജ്ഞം 27/1/2017 PTA മറ്റ് സന്നദ്ധസംഘങ്ങൾ |18247-3.jpg
വെട്ടുപാറ
MHMAUPS വാവൂർ.. സ്കൂളിന്റെ പേരിൽ വാവൂർ എന്നാണെങ്കിലും യഥാർത്ഥ സ്ഥാനം വെട്ടുപാറ എന്ന ഗ്രാമത്തിൽ ആണ് മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ ആണ് വെട്ടുപാറ. ചാലിയാറിന്റെ തീരത്ത് കുന്നുകളും മലകളും ഉള്ള ഒരു സുന്ദരപ്രദേശമാണ് വെട്ടുപാറ.ദൈനം ദിന തൊഴിലുകൾ ചെയ്യുന്ന ആളുകൾ ആണ് ഈ പ്രദേശത്ത് ഭൂരിഭാഗവും ഉള്ളത്. വെട്ടുപാറയുടെ വളർച്ചയ്ക്ക് ഒരു നിർണായക പങ്കു തന്നെ വഹിക്കാൻ ഇവിടെയുള്ള LP സ്കൂളിനും UP സ്കൂളിനും സാധിച്ചിട്ടുണ്ട് . വിനോദ സഞ്ചാര മേഖലക്കും നല്ലൊരു സാധ്യത ഈ പ്രദേശത്തിനുണ്ട്. മുറിഞ്ഞമാട് പുഴയോരവും നെല്ലിതടായി കുന്നും എല്ലാം കാഴ്ചകൾ ഏറെ തരുന്നു. അരീക്കോട് -വാഴക്കാട് റൂട്ടിൽ എടവണ്ണപാറക്ക് അടുത്താണ് ഈ കൊച്ചു ഗ്രാമം.