എം.എച്ച്.എം.യു.പി.എസ്. വാവൂർ/അക്ഷരവൃക്ഷം/പുതിയ പാഠം...

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ പാഠം...

രാവിലത്തെ പ്രാതൽ കഴിഞ്ഞു
ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ
ഉപ്പ ഉറക്കം തൂങ്ങാറുണ്ടെന്നും...
അപ്പോൾ ഉമ്മ വിളിച്ചുണർത്തി
ചൂട് കാപ്പി കൊടുക്കാറുണ്ടെന്നും...
ഉച്ചയൂണ് കഴിഞ്ഞു രണ്ടു പേരും ഉറങ്ങാറുണ്ടെന്നും...
പറമ്പിൽ
കപ്പയും ചേനയും ഉണ്ടെന്നും
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ലെ കസേരയോട്
കുശലം പറയാൻ വരുമെന്നും...
അഞ്ചു മണിയുടെ വെയിൽ
ഊണ് മേശ പുറത്ത്
വിരിയിടുമെന്നും...
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്......

മുഹമ്മദ്‌ നിഹാദ് കെഎം
5 B എം. എച്. എം. എ. യു. പി സ്കൂൾ വാവൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത