മഹാ വൈറസ്

കൊറോണ (കോവിഡ് 19 ) ലോക മനുഷ്യർ ഭയപ്പെടുന്ന ഒരു മഹാ വൈറസ് കഴിഞ്ഞ വർഷങ്ങളിൽ ലോകം അനുഭവിച്ച ഒരു മഹാമാരിയാണ് പ്രളയം പക്ഷേ ഈ വർഷം കേരളം മാത്രമല്ല ലോകം മുഴുവൻ ഭയപ്പെട്ടുരിക്കുകയാണ് കൊറോണ വൈറസിനെ കൊറോണ വൈറസ് ബാധ 2020 ജനുവരി 30 ന് സ്ഥിതികരിച്ചു മാർച്ച് 12ന് ലോക ആരോഗ്യ സംഘടന വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു വൈറസ് ബാധ നിയന്ത്രിണ വിധേയമാക്കുന്നത് എഴുപ്പമല്ല എന്ന് ലോക ആരോഗ്യ സംഘടന വ്യക്ത മാക്കി ആദ്യമായി കൊറോണ സ്ഥിതികരിച്ചത് ചൈനയിലെ ഗുഹാൻ നഗരത്തിലാണ് കോവിഡ് കാലത്ത് സർക്കാർ പുറപ്പെടുവിക്കുന്ന ആശയം ആരും വീട്ടിൽ നിന്ന് പുറത്ത്ഇരങ്ങരുത് കേരളം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അത് മൂലം കടകൾ എല്ലാം അടച്ചു ബസ്സുകളും ട്രൈനുകളും വിമാന സർവ്വീസ് കളും നിർത്തലാക്കി അത് കൊണ്ട് മറ്റ് രാജ്യങ്ങൾ ഉള്ളവർക്ക് സ്വന്തം നാട്ടിൽ വരാൻ കഴിയാതെ ദുരിതം അനുഭവിക്കുകയാണ് അന്യ സംസ്ഥാന തൊഴിളാലികൾ ജോലി ഇല്ലാത്ത കാരണവും ഭക്ഷണം കിട്ടാത്ത അവസ്ഥയിൽ അവർ കാൽനടയായി അവരുടെ നാട്ടിലേയ്ക്ക് പുറപ്പെട്ടു പക്ഷേ അത് പോലീസ് കാർ തടയുക ഉണ്ടായി അത് ലൂടെ കൊറോണ വൈറസ് പടരാതെ ഇരിക്കാൻ പോലീസുകാർ ജാഗ്രത പുലർത്തി ജോലി ഇല്ലാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് അന്നന്ന് ഭക്ഷണം കഴിക്കാൻ വഴി ഇല്ലാത്ത അവസരത്തിൽ സർക്കാർ അവർക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിച്ച് കൊടുത്തും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് റേഷൻ കട വഴി അരിയും മറ്റു സാധനങ്ങളും എത്തിച്ച് കൊടുത്തു സർക്കാർ ജനങ്ങളോടൊപ്പം ഉണ്ട് എന്നാണ് ഇതിലൂടെ നമ്മുക്ക് വ്യക്തമാകുന്നത് ലോക ഡൗൺ പ്രഖ്യാപിച്ചത് ജന സുരക്ഷ തയെ കരുതിയാണ് പക്ഷേ അതിനെ കുറിച്ച് അറിയാതെ പുറത്തിരങ്ങുന്ന ചിലർ ഉണ്ട് അവരെ നല്ലവരായ പോലീസുകാർ ബോധവൽക്കരണം നടത്തി വീട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നു കേരളത്തിലെ ആഘോഷങ്ങളായ നെന്മാറ വല്ലങ്ങി വേലയും തൃശൂർ പൂരവും ഈസ്റ്ററും വിഷുവും വേണ്ടെന്ന് വെച്ച് കൊണ്ടാണ് ജനങ്ങൾ ജാഗ്രത പൂർവ്വം കോവിഡിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആരാധന ആലയങ്ങൾ അടച്ചു വിദ്യഭ്യാസ സ്ഥാപനങ്ങൾ സർക്കാർ ഓഫീസുകൾ അടച്ചു പൊതു പരീക്ഷകൾ എല്ലാം മാറ്റിവെച്ചു കോവിഡ് മൂലമാണ് ഇതെല്ലാം മാറ്റി വെയ്ക്കേണ്ടി വന്നത് ഈ വൈറസ് മൂലം ലോകത്ത് മരണപ്പെട്ടവരുടെ ഒരു ലക്ഷത്തിൽ കവിഞ്ഞു രോഗികളുടെ എണ്ണം 12 ലക്ഷത്തിൽ കവിഞ്ഞു ലോകത്ത് ഏറ്റവും കൂടുതൽ യു.എസ്.എ യി ലാ ണ് 16000 പേർ മരിച്ചു ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ ആളുകളുടെ എണ്ണം കൂടി വരുന്നു ഇത് തടയാൻ വേണ്ടി ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത് എല്ലാവരും എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക കണ്ണും മൂക്കും വായും നിറ ന്തരം തൊടാതിരിക്കുക ചുമയോ തുമ്മലോ ഉണ്ടെങ്കിൽ മാസ്ക്ക് ഉപയോഗിക്കുക ആളുകൾ മായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക വീട് കളിൽ ശുചിത്വം പാലിക്കുക ഇതെല്ലാം നമ്മളുടെ സുരക്ഷിത യ്ക്ക് വേണ്ടിയാണ് 24 മണിക്കൂരിൽ ആയിരക്കണക്കിന് ആളുകൾ മരിച്ച് വീഴുന്നു രോഗികളുടെ എണ്ണം കൂടുന്നു അതു കൊണ്ട് നമ്മുക്ക് സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം ഈ കോവിഡ് കാലത്ത് ആരോഗ്യ വകുപ്പും പോലീസ് ഉദ്യാഗസ്ഥന്മാരും നമ്മുക്ക് വേണ്ടി സേവനം ചെയ്യുന്നത് നമ്മുടെ സുരക്ഷതയ്ക്ക് വേണ്ടിയാണ് സർക്കാർ പറയുന്നത് അനുസരിച്ച് നമ്മുക്ക് മുന്നോട്ട് പോകാം.

ഈസ ജെ
8 H എം.എച്ച്എസ്._പുതുനഗരം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം