എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി/അക്ഷരവൃക്ഷം/ലോക് ഡൌൺ കാലം
ലോക് ഡൌൺ കാലം
നമ്മൾ എല്ലാവരും കൊറോണ എന്ന മാരകമായ വയറസ്സിനെ പേടിച്ചു കൊണ്ട് നമ്മുടെ ലോകം മുഴുവനും ലോക് ഡൌൺ എന്ന പ്രീതിസന്തി ഘട്ടത്തെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ ലോക് ഡൌൺ കാലത്ത് ഉണ്ടായ ഏറ്റവും വലിയ നേട്ടം എന്നത് ചിലവ് കുറച്ച് , ഉള്ളതു കൊണ്ട് ഓണം എന്നതു പോലെ ജീവിക്കാനും കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും സന്തോഷിക്കാനും നമ്മുക്ക് സാദിക്കുന്നുണ്ട്. നമ്മുടെ കുടുംബം എത്ര മനോഹരമാണ് എന്നത് നാം ഇപ്പോഴാണ് മനസിലാക്കുന്നത്. ലോക് ഡൗണിന് മുമ്പ് കുടുംബം എന്താണ് ? ഒരു വീട്ടിൽ ഉള്ളവർ പരസ്പരം ബന്ധം പോലും ഇല്ലാത്ത അവസ്ഥയാണ്. അതായത് ഒരു വീട്ടിൽ 4പേര് ഉണ്ടെങ്കിൽ അവർ 4 പേരും 4തരത്തിൽ ഉള്ള ജോലിക്കാർ ആണ്. രാവിലെ എഴുന്നേക്കുന്നു പ്രഭാതകർമങ്ങൾ ചെയ്യുന്നു നാലും നാലു വഴിക്ക് തിരിയുന്നു. പിന്നെ വൈകിട്ട് വീട്ടിൽ വരുന്നു അവർക്ക് ചെയ്യാൻ ഉള്ളത് ചെയ്തു ഫുഡ് കഴിച്ചു പിന്നെ സമയം ചിലവഴിക്കുന്നത് ഇന്റർനെറ്റിനു മുന്നിൽ. ഇതു തന്നെ വീണ്ടും ആവർത്തിക്കുന്നു. പിന്നെ ആഴ്ചയിൽ ഒരു ഞായറാഴ്ച ലീവ് അത് കല്യാണമോ സൽക്കരമോ സിനിമ തീയറ്ററിൽ ഒക്കെ ആയി സമയം ചിലവഴിക്കുന്നു. അങ്ങനെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ലാത്ത ജീവിതം. ഇതു പോലുള്ള രക്ഷിതാക്കളുടെ മക്കൾക്ക് അവരുടെ സ്നേഹം ലഭിക്കുന്നില്ല. കാരണം അവർക്ക് സ്നേഹിക്കാൻ സമയം ഇല്ല. അതിനെല്ലാം പരിഹാരമാണ് ഈ ലോക് ഡൌൺ എന്നു നമ്മൾക്ക് പറഞ്ഞു കൊള്ളാം. ഫാസ്റ്റ് ഫുഡ് മറ്റും കഴിക്കുന്നവരും വിശപ്പിന്റെ രുചി അറിയാത്തവരും ഇപ്പൊ രുചിയറിഞ്ഞ് ഭക്ഷണം കഴിക്കുന്നു ഒരിക്കൽ കഞ്ഞിയെയും പയറിനെയും പുച്ഛിച്ചു തള്ളിയവർ കഞ്ഞിയെക്കാളും പയറിനേക്കാളും രുചി വേറെ ഒന്നിനും ഇല്ല എന്ന് പറയുന്നു. മാത്രമല്ല മണ്ണിനെയും മരങ്ങളെയും പരിചരിക്കാൻ തുടങ്ങി. റോഡിലെയും പുഴയിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കുറവ് ഉണ്ടാകുന്നു. എനിക്ക് തോന്നുന്നു കേരളം പഴയ കേരളം ആയി തുടങ്ങി എന്ന്. "ഈ ലോക് ഡൌൺ കാലം നമ്മുക്ക് നമ്മുടെ കുടുംബത്തോടൊപ്പം മണ്ണിനോട് മരങ്ങളോടൊപ്പവും ഒന്ന് ആഘോഷിക്കാം "...... " കരുതലാണ് കരുത്ത് "
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം