എം.ആർ.എസ്.ആലുവ/ഗണിത ക്ലബ്ബ്
ഓണം
ഓണത്തോട് അനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികൾക്കും ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം മത്സരം നടത്തി കൂടാതെ ക്ലബ് അംഗങ്ങൾക്ക് മനോഹരമായ ഓണപ്പൂക്കളം ഓഫീസിനു മുൻപിൽ ഒരുക്കി. കുട്ടികളിൽ ഗണിതത്തിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി പഠനോപകരണ നിർമ്മാണ കളരി നടത്തുകയുണ്ടായി .പാഠഭാഗങ്ങളിൽ ആവശ്യമായി വരുന്ന രൂപങ്ങൾ നിർമ്മിക്കുക വഴി ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങൾ കൃത്യത സൂക്ഷ്മത എന്നിവയിൽ പ്രാഗല്ഭ്യം നേടാൻ ഈ ശിൽപ്പശാല സാധിച്ചു. അനുപാതം എന്ന ദാഹവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ദേശീയ പതാക നിർമ്മാണം നടത്തി .കുട്ടികൾ ഉണ്ടാക്കിയ നൂറോളം ദേശീയ പതാകകൾ ഓഗസ്റ്റ് 15ന് പ്രദർശിപ്പിച്ചു. ഹൈസ്കൂൾ കുട്ടികൾക്കായി ജിയോജിബ്ര സോഫ്റ്റ്‌വെയറിൽ പരിശീലനം നൽകിവരുന്നു. എസ് പി സിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഹരിദ്ദ്യ ഉദ്യാനത്തിലും കുട്ടികളുടെ പാർക്കിലും നിർമ്മാണത്തിന്റെ വിവിധ സമയങ്ങളിൽ ഗണിതശാസ്ത്ര ക്ലബ് അംഗങ്ങൾ സന്ദർശിച്ചു രൂപങ്ങൾ, അംശബന്ധം, അനുപാതം, പരപ്പളവ്, ചുറ്റളവ് എന്നിവയെ കുറിച്ചുള്ള ബോധ്യം കുട്ടികൾക്ക് കൂടുതൽ ദൃശ്യമാക്കാൻ ഇത് സഹായിച്ചു. കുട്ടികൾ തന്നെ ഗണിത പൂന്തോട്ടം എന്ന ആശയം മുന്നോട്ടുവച്ചു