ഉള്ളടക്കത്തിലേക്ക് പോവുക

എംടിഡിഎംഎച്ച് തൊണ്ടർനാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ക്രിസ്മസ് ആഘോഷം

നല്ലപാഠം പദ്ധതിയുടെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഇമ്മാവൂസ് വില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം നടത്തിയ എം റ്റി ഡി എമ്മിന്റെ ക്രിസ്മസ് ആഘോഷം വളരെ ശ്രദ്ധേയമായിരുന്നു.. സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ഭക്ഷണ വസ്തുക്കളും സ്കൂൾ ലക്കി ഡ്രോയിൽ ലഭിച്ച ഒരു ചെറിയ തുകയും അവിടെ സംഭാവന ചെയ്യുകയുണ്ടായി ഇമ്മാവൂസ് വില്ലയിലെ കുട്ടികളുടെയും എം റ്റി ഡി എമ്മിലെ കുട്ടികളുടെയും അധ്യാപകരുടെയും ആട്ടവും പാട്ടുകളുമായി ചിലവഴിച്ച രണ്ട് മണിക്കൂറുകൾ അവിടെയുള്ള കുട്ടികൾക്കും അധ്യാപർക്കും ഒരു പുതുഉണർവാണ് പകർന്നു നൽകിയത്. കൂട്ടുകൾക്കായി കൊണ്ടുപോയ കേക്ക് അവിടെ മുറിച്ച് എല്ലാവർക്കും പങ്കുവെക്കുകയുണ്ടായിരുന്നു.. സമൂഹത്തിൽ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ ചേർത്തുനിർത്തുന്നതിലൂടെ മാനവികതയുടെ പുത്തൻ ഏടുകൾ തീർക്കുന്ന എം റ്റി ഡി എമ്മിന്റെ കുട്ടികൾ ഏവർക്കും അഭിമാനമാവുകയാണ്..

ചിത്രശാല